
കൊല്ലം: ഡോക്ടര്‍മാര്‍ക്കെതിരെ വീണ്ടും ആക്ഷേപവുമായി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ആശുപത്രിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിദ്ധ്യത്തിലാണ് എംഎല്‍എ തലവൂരിലെ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ ആക്ഷേപവുമായി രംഗത്തെത്തിയത്.
ദിവസങ്ങള്‍ക്ക് മുമ്പ്, ഗണേഷ് കുമാര്‍ ആശുപത്രിയിൽ നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് വിശദീകരണം നല്കിയ ഡോക്ടര്‍മാര്‍ക്കെതിരെയാണ് എംഎല്‍എ വീണ്ടും പരുഷമായ പ്രയോഗവുമായെത്തിയത്. ചില അലവലാതി ഡോക്ടര്‍മാര്‍ തനിക്കെതിരെ പറയുന്നത് കേട്ടുവെന്നായിരുന്നു ആരോഗ്യമന്ത്രി സന്നിഹിതയായിരുന്ന വേദിയില്‍ വെച്ച് എംഎല്‍എ ഡോക്ടര്‍മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശം. സംഘടനാ ചുമതലയുള്ള ഡോക്ടര്‍മാരുടെ പേരു പറഞ്ഞായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]