
തിരുവനന്തപുരം
സിൽവർ ലൈനിനെ ഇകഴ്ത്താൻ കെഎസ്ആർടിസിയെ വലിച്ചിഴച്ച പ്രതിപക്ഷത്തിന് കിട്ടിയത് ‘എട്ടിന്റെ പണി ’. അർധഅതിവേഗ പാതയ്ക്കുവേണ്ടി കെഎസ്ആർടിസിയെ ബലിയാടാക്കുന്നുവെന്നായിരുന്നു അടിയന്തര പ്രമേയം. എന്നാൽ, കടുത്ത പ്രതിസന്ധിക്കിടയിലും സ്ഥാപനത്തെ കരകയറ്റാൻ നടത്തുന്ന ശ്രമവും യുഡിഎഫ് കാലത്ത് ‘അടിച്ചുമാറ്റിയ’ കഥകളും മന്ത്രി ആന്റണി രാജു നിരത്തി.
മഹാമാരി ഏറ്റവും ബാധിച്ചത് കെഎസ്ആർടിസിയെ ആണെന്ന് മന്ത്രി പറഞ്ഞു. ഏറെക്കാലം അടച്ചിട്ടു. പിന്നീട്, എസി ബസിൽ യാത്രക്കാരില്ലാതായി. കേന്ദ്രം ഇന്ധനവില വർധിപ്പിച്ചതുവഴി ഒരു കോടിരൂപയുടെ അധികബാധ്യതയാണ് പ്രതിദിനം. എന്നിട്ടും തളരാതെ മുന്നോട്ടുപോകുന്നു. യുഡിഎഫ് കാലത്താണ് ജീവനക്കാരെയും പെൻഷൻകാരെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.
നൂറുകോടിയുടെ അഴിമതി വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഉമ്മൻചാണ്ടി സർക്കാർ ആകെ നൽകിയത് 1543 കോടി, ഒന്നാം പിണറായി സർക്കാർ 4924 കോടി, ഇപ്പോൾ 1868 കോടി. അന്ന് വരുമാനം 4.99 കോടി, ഇന്ന് 5.98 കോടിയും. എൽഡിഎഫ് ശമ്പള പരിഷ്കരണം നടപ്പാക്കി. പെൻഷൻ കൃത്യമായി നൽകുന്നു. സ്വിഫ്റ്റ് കമ്പനി യാഥാർഥ്യമായി. 124 ആധുനിക ബസ് സർവീസ് തുടങ്ങും. 1336 പുതിയ ബസ് എത്തും. ആനവണ്ടി മുതൽ ഗ്രാമവണ്ടിവരെയുള്ള ജനവികാരത്തെ കള്ളം നിരത്തി ഇകഴ്ത്താനാകില്ലെന്നും മന്ത്രി തുറന്നടിച്ചു. പ്രമേയ അവതാരകൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും വാദങ്ങൾ നിരർഥകമെന്ന് മന്ത്രി സമർഥിച്ചതോടെ പ്രതിപക്ഷം സഭവിട്ടു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]