
കോഴിക്കോട്> നിധീഷ് നടേരിയുടെ പുതിയ പ്രണയഗാനം ‘ഹൃദയത്തിലെ ചോപ്പ്’ വീഡിയോ ആല്ബത്തിന്റെ ടീസര് പുറത്തിറങ്ങി. സംവിധായകരായ ജിയോ ബേബി, പ്രജേഷ് സെന്, കവി ശൈലന് എന്നിവരുടെ ഫെയ്സ്ബുക് പേജിലൂടെയാണ് ടീസര് റിലീസ് ചെയ്തത്. മില്ലേനിയം ഓഡിയോസ് ആണ് ‘ഹൃദയത്തിലെ ചോപ്പ്’ ആല്ബം പ്രേക്ഷകരിലെത്തിക്കുന്നത്.
കാവുംവട്ടം വാസുദേവന് സംഗീതം നല്കിയ പ്രണയഗാനം കെ കെ നിഷാദ് ആണ് ആലപിക്കുന്നത്. നാടക, ചലച്ചിത്ര നടന് സുധി ബാലുശ്ശേരിയും ശ്രവ്യയുമാണ് മുഖ്യവേഷങ്ങളില് എത്തുന്നത്. കോഴിക്കോട് മീഞ്ചന്ത ആര്ട്സ് കോളജിലും കാരന്തൂരുമായി ചിത്രീകരണം പൂര്ത്തിയായി. ശ്രീചക്ര മ്യൂസിക് ക്രിയേഷന്സ് നിര്മിക്കുന്ന മ്യൂസിക് ആല്ബം അക്ഷയ് ദിനേശാണ് സംവിധാനം ചെയ്യുന്നത്. നിധീഷ് നടേരി തന്നെയാണ് ദൃശ്യവല്ക്കരണം.
ഛായാഗ്രഹണം: സുജയ് ഭാസ്കര്, ചിത്രസംയോജനം: സച്ചിന് സഹദേവ്, മിക്സിംഗ്: പ്രദീപ് കുമാര്, ആര്ട്ട് ആന്ഡ് പബ്ലിസിറ്റി ഡിസൈന്: എം കുഞ്ഞാപ്പ, കീസ്: ബിജു തോമസ്, സ്റ്റില്സ്: എം കെ അക്ഷയ്, മേക്കപ്പ്: ഷിജു ഫറോക്ക്, ക്യാമറ അസിസ്റ്റന്റ്: ശരണ്, പ്രൊഡക്ഷന് കണ്ട്രോളര്: ബിപിന് കാരന്തൂര്, പ്രൊഡക്ഷന് മാനേജര്: ഷിഫാന് മുഹമ്മദ്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]