ക്രൈസ്റ്റ്ചർച്ച്
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് തുടർച്ചയായി മൂന്നാം മത്സരത്തിലും തോറ്റു. ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിനാണ് കീഴടക്കിയത്.
അഞ്ച് വിക്കറ്റും 32 റണ്ണും നേടിയ മരിസന്നെ കാപ്പിന്റെ ഓൾറൗണ്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്. സ്കോർ: ഇംഗ്ലണ്ട് 9–-235, ഓസ്ട്രേലിയ 7–-236 (49.2).
മൂന്നുകളിയും ജയിച്ച ദക്ഷിണാഫ്രിക്ക രണ്ടാംസ്ഥാനത്താണ്. ഇതേ പോയിന്റുള്ള ഓസ്ട്രേലിയയാണ് റൺറേറ്റിൽ മുന്നിൽ.
മൂന്നാംസ്ഥാനത്തുള്ള ഇന്ത്യ നാളെ രാവിലെ ആറരയ്ക്ക് ഇംഗ്ലണ്ടിനെ നേരിടും. ബംഗ്ലാദേശ് ഒമ്പത് റണ്ണിന് പാകിസ്ഥാനെ അട്ടിമറിച്ചു.
മൂന്ന് വിക്കറ്റെടുത്ത ഫഹിമ ഖാട്ടൂൺ കളിയിലെ താരമായി. സ്കോർ: ബംഗ്ലാദേശ് 7–-234, പാകിസ്ഥാൻ 9–-225.
പാികസ്ഥാന്റെ സിദ്ര അമീൻ നേടിയ സെഞ്ചുറി (104) പാഴായി. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 183 റണ്ണിൽനിന്നാണ് പാകിസ്ഥാൻ തകർന്നടിഞ്ഞത്.
ആറ് ഓവറിൽ 42 റണ്ണെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് തുലച്ച് മത്സരം നഷ്ടപ്പെടുത്തി. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]