തിരുവനന്തപുരം
ബജറ്റിൽ വിവിധ പദ്ധതികൾക്ക് വകയിരുത്തുന്ന തുകകളുടെ കൃത്യമായ വിനിയോഗം ഉറപ്പാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നീക്കിവയ്ക്കുന്ന തുക ബന്ധപ്പെട്ട പദ്ധതിയിൽതന്നെ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്. ബജറ്റ് പ്രഖ്യാപനങ്ങൾ നടപ്പാകുന്നില്ലെന്ന ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഉപധനാഭ്യർഥന ചർച്ചയ്ക്ക് മറുപടിയായി ധനമന്ത്രി പറഞ്ഞു.
പച്ചക്കറി ഉൽപ്പാദിപ്പിക്കുന്നതുപോലെ ഓരോ പദ്ധതിക്കും ഫലം ഉണ്ടാക്കാനാകില്ല. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഉൽപ്പാദിപ്പിക്കുമെന്നു പ്രഖ്യാപിച്ച വാക്സിൻ എവിടെയെന്ന് ചോദിക്കുന്നവർ, മുട്ട വിരിയിക്കുന്നതുപോലെ വാക്സിൻ ഉൽപ്പാദനം സാധ്യമാകില്ലെന്ന് അറിഞ്ഞുതന്നെയാണ് ആ ക്ഷേപം ഉന്നയിക്കുന്നത്.
ഒരു വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി ചായ അടിക്കുന്നതുപോലെ വാക്സിൻ തയ്യാറാക്കിക്കളയാം എന്ന ധാരണവച്ചാണ് ചിലർ പ്രസംഗിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു. വാക്സിൻ നിർമാണകേന്ദ്രത്തിന് സ്ഥലം അനുവദിച്ചു. പങ്കാളികളെ ഉറപ്പാക്കി. താൽപ്പര്യപത്രം ക്ഷണിച്ചു. കാർഷികവിളകൾ മൂല്യവർധിത ഉൽപ്പന്നങ്ങളാകുമ്പോൾ കർഷക ക്ഷേമനിധിയിലേക്ക് വിഹിതം ഉറപ്പാക്കണമെന്ന നിർദേശം പരിശോധിക്കും. നെല്ല് സംഭരണത്തിന് കൈകാര്യച്ചെലവ് ഉയർത്തണമെന്ന നിർദേശം പൊതുവിതരണ വകുപ്പുമായി ചർച്ചചെയ്യും.
ഈ സർക്കാർ പിഎസ്സി വഴി 20,000ത്തിലധികം പേർക്ക് നിയമന ശുപാർശ നൽകി. 2951 തസ്തിക സൃഷ്ടിച്ചു. മോറട്ടോറിയം ദീർഘിപ്പിക്കലിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]