ഭിൽവാര
തുടർച്ചയായ എട്ടാം കിരീടം നേടാനുള്ള കേരള വനിതകളുടെ മോഹം തകർത്ത് ഇന്ത്യൻ റെയിൽവേസിന്റെ ഉയിർത്തെഴുന്നേൽപ്പ്. ഏഴ് ഫൈനലുകളിൽ തുടർച്ചയായി തോൽപ്പിച്ച കേരളത്തോടുള്ള മധുരപ്രതികാരം കൂടിയായി ഫെഡറേഷൻ കപ്പ് 35–-ാംപതിപ്പിൽ റെയിൽവേസിന്റെ കിരീട നേട്ടം.
വാശിയേറിയ വനിതാവിഭാഗം ഫൈനലിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു റെയിൽവേസിന്റെ ജയം. നാല് ദേശീയ ചാമ്പ്യൻഷിപ്പുകളും മൂന്ന് ഫെഡറേഷൻ കപ്പും തുടർച്ചയായി നേടിയാണ് കേരളം കുതിപ്പ് നടത്തിയിരുന്നത്. ഏഴ് ഫൈനലുകളിലും റെയിൽവേസായിരുന്നു ഏതിരാളികൾ.
എട്ടാം കിരീടം തേടി ഇറങ്ങിയ കേരളത്തെ മലയാളി താരങ്ങളായ ജിൻസി ജോൺസൺ, മിനി അബ്രഹാം, കെ അശ്വനി, ദേവിക ദേവരാജ് എന്നിവരടങ്ങിയ സംഘമാണ് കീഴടക്കിയത്.കേരള ടീം: അശ്വതി രവീന്ദ്രൻ (ക്യാപ്റ്റൻ), കെ എസ് ജിനി, എം ആർ ആതിര, എസ് സൂര്യ, ആൽബി തോമസ്, ജെ മേരി അനീന, കെ പി അനുശ്രീ, എം ശ്രുതി, എൻ എസ് ശരണ്യ, എം കെ സേതുലക്ഷ്മി, മായ തോമസ്, അഞ്ജലി ബാബു.
കെ അബ്ദുൾ നാസർ (മുഖ്യ പരിശീലകൻ), പി രാധിക (സഹ പരിശീലക), പി വി ഷീബ (മാനേജർ).
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]