തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുടെ ഭാഗമായി രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഗാന്ധിനഗറിലെ വസതിയിൽ എത്തി അമ്മ ഹീരാബെൻ മോദിയെ കണ്ടു. പ്രധാനമന്ത്രി മോദി അമ്മയ്ക്കൊപ്പമാണ് ആഹാരം കഴിച്ചത്.
കൂടാതെ, അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്ത് അദ്ദേഹം ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു. ഗുജറാത്ത് വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി ബിജെപി ഓഫീസിലേക്ക് റോഡ് ഷോ നടത്തി.
അഹമ്മദാബാദിൽ ഗുജറാത്ത് പഞ്ചായത്ത് മഹാസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. “ജനങ്ങളുടെ വാത്സല്യത്താൽ ഞാൻ വിനീതനാണ്. ഈ പിന്തുണയും ആവേശവും നമ്മുടെ ജനങ്ങളെ സേവിക്കുന്നതിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു”വെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിൽ 403 നിയമസഭാ മണ്ഡലങ്ങളിൽ 255 സീറ്റുകളും ബിജെപിയും സഖ്യകക്ഷികളും നേടി. ഉത്തരാഖണ്ഡിൽ 70 സീറ്റിൽ 47 സീറ്റും പാർട്ടി നേടി. ഗോവയിൽ 40ൽ 20 സീറ്റും ബിജെപിയും സ്വതന്ത്ര സ്ഥാനാർഥികളുടെ പിന്തുണയും നേടിയപ്പോൾ മണിപ്പൂരിൽ ഭരണകക്ഷിയായ ബിജെപി സഖ്യം 60ൽ 31 സീറ്റും നേടി.
ഈ വർഷം അവസാനം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ട പഞ്ചാബ് ഒഴികെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ബിജെപി വിജയിച്ചിരിക്കുകയാണ്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]