പത്തനംതിട്ട :പോക്സോ കേസിൽ പ്രതിയായ വൈദികനെതിരെ ഓർത്തഡോക്സ് സഭ നടപടി.
പത്തനംതിട്ട കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വൈദികനായ പോണ്ട്സൺ ജോണിനെ ശുശ്രൂഷകളിൽ നിന്നും മറ്റ് ചുമതലകളിൽ നിന്നും മാറ്റിയാതായി സഭ നേതൃത്വം അറിയിച്ചു.
ഓർത്തഡോക്ൾസ് സഭ അടൂർ കടമ്പനാട് ഭദ്രാസനം മെത്രാപൊലീത്ത സഖറിയാസ് മാർ അപ്രേം ആണ് നടപടി എടുത്തു ഉത്തരവിറക്കിയത്. കൗൺസിലിംഗിന് എത്തിയ പതിനേഴുകാരിയായ പെൺകുട്ടിക്ക് നേരെയാണ് വൈദികന്റെ ലൈംഗിക അതിക്രമം ഉണ്ടായത്.
പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. വൈദികനെ കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിൽ നിന്നാണ് പത്തനംതിട്ട
വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെൺകുട്ടിയോടാണ് ഇയാൾ അതിക്രമം കാണിച്ചത്.
പത്തനംതിട്ട പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
The post പോക്സോ കേസിൽ പ്രതിയായി ഓർത്തഡോക്സ് വൈദികനെതിരെ നടപടിയുമായി സഭ appeared first on NewsKerala.net . source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]