കൊട്ടരാമോ കുടിലോ ആയി കൊള്ളട്ടെ, സ്വന്തം വീട് എല്ലാവർക്കും പ്രിയപ്പെട്ടതാണ്.
അത്രയേറെ ആത്മബന്ധമുള്ള സ്വന്തം വീട് ഉപേക്ഷിക്കാൻ വളരെ പ്രയാസകരവുമാകും. അത്തരമൊരു കഥയാണ് ഒരു എൺപത്തി നാലുകാരിയുടേത്. മോഹിപ്പിക്കുന്ന വില നൽകാമെന്ന് പറഞ്ഞെങ്കിലും സ്വന്തം വീട് വിട്ട് കൊടുക്കാൻ തയ്യാറാകാഞ്ഞ ഒരു അമേരിക്കക്കാരിയുടെ കഥ. അങ്ങ് സിയാറ്റിൽ ജീവിച്ചിരുന്ന എഡിത്ത് മാക്ഫീല്ഡ് ആണ് കഥയിലെ നായിക.
2006 ൽ എഡിത്തിന്റെ വീട് ഉൾപ്പെടുന്ന സ്ഥലത്ത് ഒരു മാൾ നിർമ്മിക്കാൻ ഒരു ബിൽഡർ വൃദ്ധയെ സമീപിച്ചതോടോയാണ് കഥ ആരംഭിക്കുന്നത്. എന്നാൽ മാൾ നിർമ്മിക്കുന്നതിനായി വീടിരിക്കുന്ന സ്ഥലം വിൽക്കാൻ ഈഡിത്ത് തയ്യാറായില്ല. സ്വപ്ന വില വരെ വാഗ്ദാനം ചെയ്തിട്ടും ഈഡിത്ത് വഴങ്ങിയില്ല. 1952 ൽ 3750 ഡോളറിന് വാങ്ങിയ വീടിന് ആദ്യം അഞ്ച് കോടിരൂപയോളം വാഗ്ദാനം ചെയ്ത് പിന്നീട് 7.6 കോടി വരെ തുക പറഞ്ഞെങ്കിലും ഈഡിത്ത് കുലുങ്ങിയില്ല.
ഈഡിത്ത് അവരുടെ അമ്മ ആലീസിനോടൊപ്പമായിരുന്നു ആ വീട്ടിൽ താമസിച്ചിരുന്നത്. അമ്മയുടെ ഓർമ്മകൾ ഉള്ളതിനാൽ തന്നെ പണം കൊണ്ട് അവരെ വിലയ്ക്കെടുക്കാൻ സാധിക്കുമായിരുന്നില്ല.അവസാനം എഡിത്തിന്റെ നിശ്ചയദാർഢ്യം തന്നെ വിജയിച്ചു.
മാൾ ഈഡിത്തിന്റെ വീടിന് ചുറ്റുമായി ഉയർന്നു. കേവലം 1050 ചതുരശ്ര അടി വിസ്ത്രീർണമുള്ള വീട് അഞ്ച് നില മാളിനാൽ ചുറ്റപ്പെട്ടു. സ്വപ്ന പദ്ധതിയ്ക്ക് ഈഡിത്തും വീഡും വിലങ്ങു തടിയായി നിന്നെങ്കിലും ഇവർ തമ്മിൽ ശത്രുതയൊന്നും പുലർത്തിയിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. വർഷങ്ങൾ കൊഴിഞ്ഞതോടെ ഫ്ളാറ്റിന്റെ കൺസട്രക്ഷൻ മാനേജറായ ബാരി മാർട്ടിനുമായി സൗഹൃദത്തിലായിരുന്ന എഡിത്ത് 2008 ൽ മരിക്കുന്നതിന് തൊട്ടുമുൻപ് വീട് വിൽക്കാൻ ബാരിയോട് പറഞ്ഞു. നല്ല വില കിട്ടുമ്പോൾ വീട് വിറ്റു കിട്ടുന്ന തുക ബാരിയോട് എടുക്കാനും ഈഡിത്ത് പറഞ്ഞു.
എന്നാൽ സാമ്പത്തിക മാന്ദ്യത്തിൽ തൊഴിൽ രഹിതനായ ബാരി 2.3 കോടി രൂപയ്ക്കാണ് വീട് വിറ്റത്. പ്രശസ്ത ഡിസ്നി സിനിമയായ അപ് ൽ ചിത്രീകരിച്ചിരിക്കുന്നത് ഈ വീടും അതിന്റെ പശ്ചാത്തലവുമാണ്. ഒരിടവേളയ്ക്ക് ശേഷം എഡിത്തും എഡിത്തിന്റെ മാളിനാൽ ചുറ്റപ്പെട്ട വീടും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
The post വീട് വിട്ട് നൽകിയില്ല; ഒടുവിൽ മാൾ ഉയർന്നത് വീടിന് ചുറ്റും appeared first on NewsKerala.net .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]