ചെന്നൈ: തമിഴ്നാട്ടില്‍ ജല്ലിക്കെട്ടിനിടെ 25 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അറിയാളൂര്‍ ജില്ലയിലെ പുതുക്കോട്ട ഗ്രാമത്തിലാണ് ജല്ലിക്കെട്ടിനിടെ അപകടമുണ്ടായത്.
പരിക്കേറ്റവരില്‍ ഭൂരിഭാഗവും കാണികളാണ്. പരിക്കേറ്റ 21 പേര്‍ക്ക് ജല്ലിക്കട്ട് കളത്തിന് സമീപം തന്നെ ചികിത്സ നല്കി.
ആകെ 574 കാളക്കൂറ്റന്മാരെയാണ് ജല്ലിക്കെട്ടിന് ഇറക്കിയത്. അവയെ മെരുക്കാന്‍ 300 പേര് മത്സരത്തിനിറങ്ങി.
ജല്ലിക്കെട്ടിനിടെ തമിഴ്നാട്ടില്‍ അപകടമുണ്ടാകുന്നത് പതിവാണ്. ജല്ലിക്കട്ട് നിരോധിക്കണമെന്ന ആവശ്യവും ഒരു കാലത്ത് ശക്തമായിരുന്നു.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]