ഇടുക്കി : വാക്ക് തർക്കത്തിനിടെ അനുജൻ ജേഷ്ഠനെ വെടിവെച്ചു. സേനാപതി മാവർ സിറ്റിയിലാണ് സംഭവം. മാവർസിറ്റി സ്വദേശി സിബിക്കാണ് കഴുത്തിൽ വെടിയേറ്റത്. അനിയൻ സാന്റോ എയർഗൺ കൊണ്ട് ജേഷ്ഠനെ വെടിവെക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സിബി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയാണ് സഹോദരങ്ങളായ സിബിയും സാന്റോയും തമ്മിൽ വാക്ക് തർക്കം ഉണ്ടായത്. വൈകീട്ട് സാന്റോയുടെ വീട്ടിൽ എത്തിയ സിബി സാന്റോയുടെ സുഹൃത്തിനെ വീട്ടിൽ കാണുകയും
സുഹൃത്തിനെ വീട്ടിൽ കയറ്റിയത് ചോദിച്ച് സഹോദരനുമായി വഴക്കിടുകയും ചെയ്തു. തുടർന്ന് ഇയാൾ വീട്ടിൽ നിന്നും ഇറങ്ങി പോയി.
പണിസാധങ്ങൾ എടുക്കാൻ തിരികെ സാന്റോയുടെ വീട്ടിലേക്ക് എത്തിയ സമയത്താണ് സിബിക്ക് നേരെ സഹോദരൻ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. കഴുത്തിനു വെടിയേറ്റ സിബിയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അടിമാലിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചു. സിബി അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
The post വാക്ക് തർക്കത്തിനിടെ അനുജൻ ജേഷ്ഠനെ വെടിവെച്ചു appeared first on NewsKerala.net .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]