കോട്ടയം: ചങ്ങനാശേരി നിയോജക മണ്ഡലത്തില് നാളെ ഹര്ത്താലിന് ബിജെപിയുടെ ആഹ്വാനം. ഹര്ത്താലിന് കോണ്ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കെ റെയില് വിരുദ്ധ സമരത്തിനിടെ പോലീസ് പിടികൂടിയ പ്രതിഷേധക്കാരെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. കെ റെയില് വിരുദ്ധ സമരത്തില് പങ്കെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് മുന്നില് സമരക്കാരുടെ പ്രതിഷേധം തുടരുകയാണ്.
മാടപ്പള്ളിയിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നാല് സ്ത്രീകള് ഉള്പ്പടെയുള്ള 23 പ്രവര്ത്തകരെ ഉടന് വിട്ടയയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കേരള കോണ്ഗ്രസ് നേതാവ് ജോസഫ് എം. പുതുശേരി, യുഡിഎഫ് നേതാവ് ലാലി വിന്സെന്റ് തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില് രാവിലെ ഒമ്പത് മുതല് സംയുക്ത സമര സമിതിയും നാട്ടുകാരും ചേര്ന്ന് സില്വന് ലൈന് നടപ്പിലാക്കാന് ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയിരുന്നു.
ഉദ്യോഗസ്ഥര് എത്തിയപ്പോള്തന്നെ സമരക്കാര് വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു. പോലീസും ഉഗ്യോഗസ്ഥരും രണ്ടാമതും സര്വേ കല്ലുകള് സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാര് വീണ്ടും സംഘടിച്ചത്.
പ്രതിഷേധത്തിനിടെ സമരക്കാര് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. പോലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്. ചങ്ങനാശേരിയിലെ 16 കുടുംബങ്ങള്ക്ക് വീട് നഷ്ടമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാല് അവരെ തടയുമെന്ന കാര്യം സമരക്കാര് ആദ്യം തന്നെ മുന്നറിയിപ്പ് നല്കിയിരുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]