തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കഴിയുന്ന ഒരു രാജ്യസഭാ സീറ്റില്‍ ആരു മത്സരിക്കണമെന്ന തര്‍ക്കം തുടരവെ പുതിയ രണ്ടു പേരുകള്‍ ഉയര്‍ന്നുവരുന്നു.
എഐസിസി വക്താവ് ഷമ മുഹമ്മദ്, ജ്യോതി വിജയകുമാര്‍ എന്നിവരെയാണ് വനിതാ പ്രതിനിധികളെന്ന നിലയില്‍ പരിഗ ണിക്കുന്നത്.രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ കോണ്‍ഗ്രസ് വലയുകയാണ്. സ്വന്തം നോമിനികള്ക്കുവേണ്ടി പ്രമുഖ നേതാക്കളില്‍ പലരും രംഗത്തെത്തിയതോടെ സ്ഥിതി സങ്കീര്‍ണമായി. എം. ലിജുവിന് രാജ്യസഭ സീറ്റ് നല്‍കണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് രാഹുല്‍ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ലിജുവിനെതിരെ കെ.സി. വേണുഗോപാല്‍ വിഭാഗവും എ ഗ്രൂപ്പും രംഗത്തെത്തിക്കഴിഞ്ഞു. ഹൈക്കമാന്‍ഡ് നോമിനിയായ ശ്രീനിവാസന് കൃഷ്ണനെതിരെയും കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തമാണ്.
എം.ലിജു, സതീശന് പാച്ചേനി, ഷാനിമോള്‍ ഉസ്മാന്, വി.ടി. ബല്‍റാം തുടങ്ങി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാലിനെ അനുകൂലിക്കുന്ന എട്ട് കെപിസിസി ഭാരവാഹികള്‍ ഹൈക്കമാന്‍ഡിന് കത്തയച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവായ കെ. മുരളീധരനും സമാന നിലപാടാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]