
ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് യാഥാർഥ്യ ബോധത്തോടെയുള്ളതാണെന്ന് അഡ്വ. അനിൽകുമാർ. ഇന്ത്യാ രാജ്യത്തെ ബിജെപി സർക്കാരിനെതിരായ ബദൽ നയമുള്ളതാണ് ഈ ബജറ്റ്.
കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ വിൽക്കുന്നതുപോലെ കേരളം വിൽക്കുന്നില്ലെന്നും ഭാവിയെക്കരുതുന്ന ബജറ്റാണിതെന്നും അദ്ദേഹം
പറഞ്ഞു.
അഡ്വ. അനിൽകുമാറിന്റെ വാക്കുകൾ
നീതി ആയോഗിന്റെ പഠന റിപ്പോർട്ടുകളിലെല്ലാം തുടർച്ചയായി കേരളം ഒന്നാം സ്ഥാനത്തു വരുമ്പോൾ തന്നെ തെളിയുന്നത് വികസനത്തിനായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുനടത്തിയ ഫലപ്രദമായ പ്രവർത്തനങ്ങൾ മികവാർന്ന രീതിയിൽ മുന്നോട്ടുപോവുകയും അതിന്റെ പ്രതിഫലനം ജനങ്ങളുടെ ജീവിത നിലവാരത്തിൽ ഉണ്ടായി എന്നതുമാണ്.
കിഫബിയെപ്പറ്റി പ്രതിപക്ഷം നടത്തുന്ന വാദം തന്നെ ഏറ്റവും വലിയ പിശകാണ്. കിഫബിയെന്നത് ഒരു ആകാശ കുസുമം മാത്രമാണ് എന്നാണ് പ്രതിപക്ഷം തുടക്കം മുതലേ പറയുന്നത്. കേരള ചരിത്രത്തിൽ കിഫ്ബി വരുത്തിയ മാറ്റം എടുത്തുപറയേണ്ടതാണ്. അതിന്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ്. ഓരോ മേഖലയിലെയും നേട്ടങ്ങൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നു.
ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് യാഥാർഥ്യ ബോധത്തോടെയുള്ളതാണ്. ഇന്ത്യാ രാജ്യത്തെ ബിജെപി സർക്കാരിനെതിരായ ബദൽ നയമുള്ളതാണ് ഈ ബജറ്റ്. കേന്ദ്രസർക്കാർ പൊതുമേഖല വിൽക്കുന്നതുപോലെ കേരളം വിൽക്കുന്നില്ല. കേരളത്തിന്റെ ധനസ്ഥിതി ഭദ്രമാണ്. ഭാവിയെക്കരുതുന്ന ബജറ്റാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]