
ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.
വടുക്കു കിഴക്കന്‍ ജപ്പാനില്‍ ബുധനാഴ്ച രാത്രിയാണ് റിക്ടര്‍ സ്കെയിലില്‍ 7.3 പ്രഹരശേഷി രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫുക്കുഷിമ ആണവ ദുരന്തത്തിന് ഇടയാക്കിയ ഭൂചലനമുണ്ടായ മേഖലയിലാണ് ഇക്കുറിയും ഭൂകമ്പം നടന്നത്.
ഭൂചലനത്തെ തുടര്‍ന്ന് ഇരുപത് ലക്ഷം വീടുകളിലെ വൈദ്യുതി തടസപ്പെട്ടു. തലസ്ഥാനമായ ടോക്കിയോയിലെ കെട്ടിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് കൂടുതല്‍ പരിശോധനകളിലേ വ്യക്തമാകുകയുള്ളൂവെന്ന് ജാപ്പനീസ് അധികൃതര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]