
ബംഗളൂരു: ഒരു റെസ്റ്റോറന്റ് നാല്പത് പൈസ അധികമായി ഈടാക്കിയതിന് കേസ് കൊടുത്ത ഉപഭോക്താവിന് നാലായിരം രൂപ പിഴ ചുമത്തി കോടതി. പബ്ലിസിറ്റിക്ക് വേണ്ടി കോടതിയുടെ സമയം കളഞ്ഞതിനാണ് ഉപഭോക്താവിന് പിഴ ചുമത്തിയെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മേയില്‍ പരാതിക്കാരനായ മൂര്‍ത്തി ബംഗളൂരു സെന്‍ട്രല്‍ സ്ട്രീറ്റിലെ ഹോട്ടല്‍ എംപയറില്‍ നിന്ന് ഭക്ഷണം കഴിച്ചപ്പോള്‍ റസ്റ്റോറന്റ് ജീവനക്കാര്‍ ഭക്ഷണത്തിന് 265 രൂപയാണ് ബില്ലായി മൂര്‍ത്തിക്ക് നല്‍കിയത്. എന്നാല്‍ താന്‍ കഴിച്ച ഭക്ഷണത്തിന് 264.60 രൂപയാണുള്ളതെന്നും 40 പൈസ റസ്റ്റോറന്റ് അധികമായി ഈടാക്കുകയാണെന്നും മൂര്‍ത്തി പരാതിപ്പെട്ടു.
സംഭവത്തില്‍ തനിക്ക് മാനസിക ആഘാതവും വേദനയും ഉണ്ടായെന്നും ഇതിന് നഷ്ടപരിഹാരമായി റെസ്റ്റോറന്റ് ഒരു രൂപ നല്‍കണമെന്നും മൂര്‍ത്തി ആവശ്യപ്പെട്ടു. വിഷയത്തില്‍ തൃപ്തികരമായ മറുപടി റെസ്റ്റോറന്റില്‍ നിന്ന് ലഭിക്കാതെ വന്നതോടെ് മൂര്‍ത്തി ഉപഭോക്തൃ കോടതിയെ സമീപിച്ചു. 2017ലെ കേന്ദ്ര ചരക്ക് സേവന നികുതി നിയമത്തിലെ സെക്ഷന്‍ 170 പ്രകാരമാണ് ബില്ലില്‍ അധികപൈസ ഈടാക്കിയതെന്ന് റസ്റ്റോറന്റിനെ പ്രതിനിധീകരിച്ച അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.
ഇനി മുതല്‍ അന്‍പത് പൈസയില്‍ കുറവുള്ളതിനെ പിന്‍വലിക്കുകയും അന്‍പത് പൈസയില്‍ കൂടുതലുള്ളവയെ ഒരു രൂപയായി പരിഗണിക്കുകയും ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. 40 പൈസ അധികം ഈടാക്കിയതില്‍ റസ്റ്റോറന്റിന്റെ ഭാഗത്തുനിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. കേസ് വ്യക്തിപരമായ പ്രചാരണത്തിനായി ഉപയോഗിക്കുകയും കോടതിയുടെയും റസ്റ്റോറന്റിന്റെയും സമയം പാഴാക്കുകയും ചെയ്ത പരാതിക്കാരന് പിഴ അടക്കാന്‍ ബാധ്യസ്ഥനാണെന്ന് കോടതി ഉത്തരവിട്ടു. റെസ്റ്റോറന്റിന് നഷ്ടപരിഹാരമായി 2,000 രൂപയും കോടതി ചിലവിനായി 2,000 രൂപയുമടക്കം 4000 രൂപയാണ് കോടതി മൂര്‍ത്തിക്ക് പിഴ ചുമത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]