
സ്വന്തം ലേഖിയ
ന്യൂഡൽഹി: രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളില്‍ കൊച്ചിയും. കൊച്ചിയിലെ കൂണ്ടനൂര്‍ മുതല്‍ എം ജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയത്.
ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഇത്.
ഈ തന്ത്ര പ്രധാന മേഖലകളില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമാകും. ഈ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും ദൃശ്യങ്ങള്‍ എടുക്കുന്നതിനും കര്‍ശന നിയന്ത്രണമുണ്ടാകും.
ചില മേഖലകളില്‍ പൊതുജനങ്ങളുടെ പ്രവേശനത്തിനും നിയന്ത്രണമുണ്ടാകും. പ്രതിരോധമന്ത്രാലയത്തിന്റെയും സൈനിക സംവിധാനങ്ങളുടെയും സ്ഥാപനങ്ങളും ഓഫീസുകളും അടക്കം സ്ഥിതി ചെയ്യുന്ന മേഖലകളെയാണ് അതീവസുരക്ഷ പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നത്.
ഈ മേഖലയിലെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവരുന്നത് ശത്രുരാജ്യങ്ങള്‍ക്ക് സഹായകമാകുമെന്നത് തടയാനാണ് പ്രഖ്യാപനം. നിലവില്‍ നിയന്ത്രണങ്ങളുള്ള ഈ തന്ത്ര പ്രധാന മേഖലകളില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമാകും.
ഈ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനോ ദൃശ്യങ്ങള്‍ എടുക്കുന്നതിനോ കര്‍ശനനിയന്ത്രണമുണ്ടാകും. ചില മേഖലകളില്‍ പൊതുജനങ്ങളുടെ പ്രവേശനത്തിനും നിയന്ത്രമുണ്ടാകും.
കേരളത്തില്‍ കൊച്ചിയിലെ നാവിക മേഖലയാണ് ഈ വിജ്ഞാപനത്തിന്റെ പരിധിയില്‍ വരിക. കൊച്ചിന് ഷിപ്പിയാര്‍ഡ്, കണ്ടെനര്‍ ഫ്രൈറ്റ് സ്റ്റേഷന്, നേവല്‍ജെട്ടി, റോറോ ജെട്ടി, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടറും നേവല്‍ ബേസും, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ഭൂമി, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടേഴ്സ്, പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്റ്റോറേജ് ഒയാല്‍ ടാങ്ക്, കുണ്ടന്നൂര്‍ ഹൈേവയും വാക് വേയും, നേവല്‍ എയര്‍പോര്‍ട്ട് എന്നിവയ്ക്ക് അകത്താണ് അതീവസുരക്ഷാമേഖല.
The post കൂണ്ടനൂര്‍ മുതല്‍ എംജി റോഡ് വരെ….! രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലയില്‍ കൊച്ചിയും; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]