
ഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ആ സാഹചര്യത്തില്‍ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ വമ്പന്‍ പ്രതിഷേധത്തിനൊരുങ്ങി ക്രൈസ്തവ സംഘടനകള്‍.
നാളെ ജന്തര്‍മന്തറിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. 79 സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
കേന്ദ്രസര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ക്രൈസ്തവ സംഘടനകളുടെ ആവശ്യം. ക്രൈസ്തവര്‍ ഇരയായ അക്രമസംഭവങ്ങളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നും വൈദികര്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് സഭകളുടെ പരാതി.
വൈദികര്‍ക്ക് നേരെ കള്ളക്കേസ് എടുക്കുന്നതായും പരാതിയുണ്ട്. പ്രതിഷേധം കനപ്പിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതിക്ക് നേരിട്ട് നിവേദനം നല്‍കാനും ക്രൈസ്തവ സഭകള്‍ ആലോചിക്കുന്നുണ്ട്.
The post വന്‍ പ്രതിഷേധത്തിനൊരുങ്ങി ക്രൈസ്തവ സംഘടനകള്‍ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]