
സ്വന്തം ലേഖിക തൃശൂര്‍: പ്രണയവഴിയില്‍ ഷഹാനയെ തനിച്ചാക്കി പ്രണവിന്റെ അപ്രതീക്ഷിത വിയോഗം നാടിനും കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കുന്നത് കണ്ണീരോര്‍മ്മ. വാഹനാപകടത്തെത്തുടര്‍ന്ന് ജീവിതം വീല്‍ചെയറിലേക്ക് ഒതുങ്ങി, സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് (31) വിടവാങ്ങി.
വെള്ളിയാഴ്ച്ച രാവിലെ രക്തം ഛര്‍ദിച്ച് അവശനായ പ്രണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ സംസ്കാരവും നടന്നു.
പ്രണവിന്റെ ഭാര്യ ഷഹാനയെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ഏവരും തളര്‍ന്നു. കണ്ണു നയിപ്പിക്കുന്ന രംഗങ്ങളായിരുന്നു.
വീട്ടു വളപ്പിലായിരുന്നു സംസ്കാരം. സേവാഭാരതിയുടെ ഗ്യാസ് ബര്‍ണ്ണര്‍ സംവിധാനം എത്തിച്ചായിരുന്നു സംസ്കാരം നടത്തിയത്.
എന്നേയും കൂടെ കൊണ്ടു പോകൂ…. എന്നു അലമുറയിട്ടായിരുന്നു ഷഹാനയുടെ പ്രിയതമനെ യാത്രയാക്കല്‍.
പ്രണവ് ഷഹാന എന്ന പേരിലാണ് ഈ യുവാവ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. പ്രണവിന്റെ ദുരിതപൂര്‍വമായ ജീവിതസാഹചര്യം തിരിച്ചറിഞ്ഞ് 2022 മാര്‍ച്ച് നാലിനാണ് തിരുവനന്തപുരം സ്വദേശിനി ഷഹാന ജീവിതസഖിയായത്.
സമൂഹ മാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഇരുവരും ഒന്നിച്ചത്.
ഏത് ഏറെ ചര്‍ച്ചയാവുകയും ചെയ്തു. വിവാഹ ശേഷം സന്തോഷം മാത്രമായിരുന്നു പ്രണവിനുണ്ടായത്.
ഇതിനിടെ ചെറിയ ആരോഗ്യ പ്രശ്നവും ഉണ്ടായി. അതിനേയും ശസ്ത്രക്രിയയിലൂടെ അതിജീവിച്ചു.
പക്ഷേ അപ്രതീക്ഷിതമായി മരണം പ്രണവിനെ തേടിയെത്തി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് പ്രണവിന്റെ ശരീരം വീട്ടിലെത്തിച്ചത്.
ഏഴു മണിയോടെ വീട്ടിലേക്ക് കൊണ്ടു വന്നതു മുതല്‍ തന്നെ അലമുറയിട്ട് കരയുന്ന അച്ഛനും അമ്മയും ഷഹാനയും നൊമ്പരക്കാഴ്ചയായി. മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോള്‍ ഷഹാനയുടെ കരച്ചില് അണപൊട്ടി.
ശരീരത്തിലേക്ക് വീണു കിടന്നിട്ട് തനിച്ചാക്കി പോകല്ലേ മനുഷ്യാ.. എനിക്ക് ഒറ്റയ്ക്ക് കഴിയാന്‍ പേടിയെന്ന് അറിയില്ലേ… ഒരു വാക്ക് പറയാതെ പോയല്ലോ… എന്റെ ജീവന് പകരം തരത്തിലായിരുന്നോ എന്ന് പറഞ്ഞ് കരഞ്ഞു.
അച്ഛന് കുഴഞ്ഞു വീണു. മകന്റെ വേര്‍പാട് താങ്ങാന്‍ അമ്മയ്ക്കും ആയില്ല.
ഷാഹനയെ ആശ്വസിപ്പിച്ച് ചേര്‍ത്ത് പിടിച്ച പ്രണവിന്റെ അനുജത്തി ആതിരയും കണ്ടു നിന്നവര്‍ക്ക് വേദനയാണ് നല്‍കിയത്. The post “എന്നേയും കൂടെ കൊണ്ടു പോകൂ മനുഷ്യാ… എനിക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ പേടിയാണെന്ന് അറിയില്ലേ….!
പ്രിയതമനെ ചിതയിലേക്ക് എടുക്കുമ്പോള്‍ അലമുറയിട്ട് കരയുന്ന ഷഹാന; തളര്‍ന്ന വീണ അച്ഛന്; പൊട്ടിക്കരഞ്ഞ അമ്മ; നാടിനെയും പ്രിയപ്പെട്ടവരെയും കണ്ണീരിലാഴ്ത്തി പ്രണവ് യാത്രയാകുമ്പോൾ….. appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]