
തിരുവനന്തപുരം: സ്കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30 വരെ നടക്കും. ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളുടെ പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. ഉച്ചയ്ക്ക് ശേഷമാണ് എല്ലാ പരീക്ഷകളും നടക്കുക.
എസ്എസ്എല്‍സി, പ്ലസ്ടു റിവിഷന്‍
ക്ലാസുകള്‍ മാര്‍ച്ചില്‍ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഫെബ്രുവരി 19 മുതല്‍ 25 വരെ SSLC, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. പത്താം ക്ലാസിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാല് ക്ലാസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ ഒമ്പത് മുതല്‍ 11 വരെ കൈറ്റ് വിക്ടേഴ്സിലും വൈകീട്ട് ആറ് മുതല്‍ എട്ട് വരെ കൈറ്റ് വിക്ടേഴ്സ് പ്ലസിലും ഉണ്ടായിരിക്കും.
പ്ലസ്ടുക്കാര്‍ക്ക് വൈകുന്നേരം മൂന്ന് മുതല്‍ ആറ് വരെ ഓരോ വിഷയത്തിലെയും രണ്ട് ക്ലാസുകള്‍ വീതം ആറ് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ ആറ് മുതല്‍ ഒമ്പത് മണി വരെ കൈറ്റ് വിക്ടേഴ്സിലും രാത്രി എട്ടു മുതല്‍ പതിനൊന്നു വരെ കൈറ്റ് വിക്ടേഴ്സ് പ്ലസിലും ഉണ്ടായിരിക്കും. സംപ്രേഷണ ടൈംടേബിള്‍ kite.kerala.gov.inല്‍ ലഭ്യമാണ്.
The post സ്കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30വരെ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]