
ന്യൂഡല്‍ഹി: നേപ്പാളില്‍ 71 പേരുടെ മരണത്തിനിടയാക്കിയ യെതി എയര്‍ലൈന്‍സ് വിമാനാപകടത്തിന് കാരണം പൈലറ്റുമാരില്‍ ഒരാള്‍ക്ക് സംഭവിച്ച പിഴവെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. വിമാനം ലാന്‍ഡിംഗിനായി ക്രമീകരിക്കുന്നതിന് കോക്പിറ്റിലെ ഫ്ലാപ്സ് ലിവര്‍ ഉപയോഗിക്കുന്നതിന് പകരം പൈലറ്റുമാരില്‍ ഒരാള്‍ എഞ്ചിനുകളെ ‘ഫെദര്‍’ പൊസിഷനുകളാക്കുന്ന ലിവര്‍ ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഇതുമൂലം എന്‍ജിനുകളിലേക്കുള്ള വൈദ്യുതി നിലക്കുകയും വിമാനം തീപിടിച്ച് തകരുകയും ചെയ്തതായും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ലിവര്‍ മാറ്റി ഒരു മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നുവീണു.
രണ്ട് എഞ്ചിനുകളുടെയും പ്രൊപ്പല്ലറുകള്‍ ഫെദര്‍ പൊസിഷനായതിനെ തുടര്‍ന്ന് വിമാനം നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. രണ്ട് എഞ്ചിനുകളുടെയും പ്രൊപ്പല്ലറുകള്‍ ഫെദര്‍ സ്ഥാനത്ത് വരുന്നത് അപൂര്‍വമാണെന്നുംറിപ്പോര്‍ട്ട് പറയുന്നു.
എയര്‍ ട്രാഫിക് കണ്ട്രോളര് ലാന്‍ഡിംഗിന് അനുമതി നല്കിയപ്പോള് എഞ്ചിനുകളില്‍ നിന്ന് വൈദ്യുതി വരുന്നില്ലെന്ന് പൈലറ്റ് ഫ്ലൈയിംഗ് രണ്ട് തവണ മറുപടി നല്‍കിയെന്നും അപകടസമയത്ത് വിമാനത്തിന്റെ എന്‍ജിനുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. The post നേപ്പാള്‍ വിമാനദുരന്തത്തിന് കാരണം അബദ്ധത്തില്‍ എഞ്ചിനുകളിലെ വൈദ്യുതി വിച്ഛേദിച്ചത് appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]