
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ മതങ്ങളിലുമുള്ള ആളുകളെ കാണുന്നതിന് ബിജെപി നേതാക്കളോട് നിര്‍ദേശം നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് പരിഗണനകളില്ലാതെ സമൂഹത്തിന്റെ എല്ലാ തുറകളിലും എത്തിച്ചേരണമെന്ന് നേതാക്കളോട് മോദി ആവശ്യപ്പെട്ടു. ബൊഹ്റ, പസ്മന്ത, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും നേതാക്കൾ എത്തിച്ചേരണമെന്നും യോഗത്തിൽ നിർദേശം നൽകി.
ജനങ്ങളെ കാണാനും സംവദിക്കാനും സര്‍വ്വകലാശാലകളിലും പള്ളികളിലും മറ്റും പോകാനും പാര്‍ട്ടി നേതാക്കളോട് മോദി പറഞ്ഞു. വോട്ടുകള്‍ പ്രതീക്ഷിക്കാതെ പാസ്മണ്ട, ബോറ വിഭാഗങ്ങളില്‍പെട്ട പ്രൊഫഷണലും വിദ്യാസമ്പന്നരുമായ മുസ്ലീമുകളെ കാണാനും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ സംബന്ധിച്ചായിരുന്നു നിർവാഹക സമിതി യോഗത്തിന്റെ പ്രധാന അജണ്ട. പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യംവെച്ചുള്ള ഒൻപതിന പ്രമേയങ്ങളും യോഗത്തിൽ ചർച്ചയായി. പ്രചാരണത്തിന് മോദി വന്നാൽ ബി.ജെപി ജയിക്കുമെന്ന വിധത്തിലുള്ള അമിത ആത്മവിശ്വാസം പാടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
The post ‘യുവാക്കളിൽ ബി.ജെ.പിയെപ്പറ്റി അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തണം’; നേതാക്കൾക്ക് നിർദേശവുമായി നരേന്ദ്ര മോദി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]