
സ്വന്തം ലേഖിക
ന്യൂഡൽഹി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലേഞ്ചരിക്കെതിരെ ഗൂഢാലോചന നടന്നെന്ന് വാദം.
കര്‍ദ്ദിനാളിന്റെ അഭിഭാഷകന് സിദ്ധാര്‍ത്ഥ് ലൂത്ര ആണ് സുപ്രീം കോടതിയില്‍ ഇക്കാര്യം പറഞ്ഞത്. സഭയ്ക്കുള്ളില്‍ ആലഞ്ചേരിക്കെതിരെ നടന്ന ഗൂഢാലോചന നടന്നു.
വരുമാനം വീതം വെക്കുന്നതിലും സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിലും ആലഞ്ചേരി നിലപാട് എടുത്തു. ഇത് പലരുടെയും ശത്രുതയ്ക്ക് വഴിവെച്ചു. ഇതാണ് പരാതിക്ക് കാരണമെന്നും അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
മാത്രമല്ല ഒരേ കാര്യത്തില്‍ പല കോടതികളില്‍ പരാതിക്കാര്‍ കേസ് നല്കി. ആദ്യഘട്ടത്തില്‍ കേസുകള്‍ തള്ളിയിരുന്നു. പിന്നീട് മരട് കോടതിയിലും, കാക്കനാട് കോടതിയിലും പരാതി എത്തി.
ഇങ്ങനെ പല കോടതിയില്‍ പരാതികള്‍ നിലനില്‍ക്കെ ഒരു കോടതിയില്‍ നിന്ന് ഉത്തരവിലാണ് ഹൈക്കോടതിയുടെയും നടപടി. സിവില്‍ കേസിന്റെ പരിധിയില്‍ വരുന്ന പരാതിയാണ് ക്രിമിനല്‍ കേസായി കണക്കാക്കിയതെന്നും അഭിഭാഷകന് വാദിച്ചു.
സഭയുടെ സ്വത്തുക്കളുടെ അവകാശി കനോണ്‍ നിയമപ്രകാരം കര്‍ദ്ദിനാളാണ്. അതിനാല്‍ ഭൂമിയടക്കം ക്രിയവിക്രയങ്ങളുടെ അധികാരമുണ്ടെന്നും ബത്തേരി അതിരൂപതയ്ക്കായി ഹാജരായ അഭിഭാഷകന് വാദിച്ചു.
കേസില്‍ നാളെയും വാദം തുടരും. ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി നല്കിയ ഹര്‍ജി ഉള്‍പ്പെടെയാണ് കോടതിക്ക് മുന്നിലുള്ളത്.
നാളെ എതിര്‍കക്ഷികളുടെയും സംസ്ഥാനത്തിന്റെയും വാദം നടക്കും. സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലം.
The post ഗൂഢാലോചനയെന്ന് ആലഞ്ചേരി’; സിറോ മലബാര്‍ ഭൂമിയിടപാട് കേസ് സുപ്രീം കോടതിയില്‍; നാളെയും വാദം തുടരും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]