
കൊല്ലം: പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കൊല്ലം ചവറയിൽ എൻഐഎ റെയ്ഡ് നടത്തി. ചവറ മുക്കുത്തോട് സ്വദേശി മുഹമ്മദ് സാദിഖിനെ എൻഐഎ സംഘം കസ്റ്റഡിയിൽ എടുത്തു. യാത്രകളുമായി ബന്ധപ്പെട്ട രേഖകൾ വീട്ടിൽ നിന്നും പിടിച്ചെടുത്തു.കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഭീകര സംഘടന ലക്ഷ്യമിട്ടിരുന്ന ആർഎസ്എസ് കാര്യകർത്താക്കളുടെ വിശദ വിവരങ്ങൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. സാദിഖ് ഇയാൾ പോപ്പുലർ ഫ്രണ്ടിന്റെ മുൻ പിആർഒ ആണ്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടുകൂടി എൻഐഎ കൊച്ചി യൂണിറ്റിൽ നിന്നും എത്തിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ചവറ പോലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. റെയ്ഡിന് തൊട്ടുമുൻപാണ് വിവരം പോലീസിനെ അറിയിച്ചത്. റെയ്ഡിൽ നിന്നും കണ്ടെത്തിയ വിവരങ്ങൾ കേരള പോലീസുമായി പങ്കുവെയ്ക്കാൻ എൻഐഎ തയ്യാറായിട്ടില്ല.
റെയ്ഡിന്റെ വിശദാംശങ്ങൾ പൊലീസിനോട് പങ്കുവയ്ക്കാൻ എൻഐഎ സംഘം തയാറായില്ല. റെയ്ഡ് നാലര മണിക്കൂർ നീണ്ടു നിന്നു. ചവറ ഒട്ടോ റിക്ഷാ സ്റ്റാൻഡിൽ ഡ്രൈവറായിരുന്ന സാദിഖ് ഇപ്പോൾ പഴക്കച്ചവട രംഗത്താണ്. കഴിഞ്ഞ മാസം 29നും കൊല്ലത്ത് എൻഐഎ സംഘം പരിശോധന നടത്തിയിരുന്നു. കരുനാഗപ്പള്ളി, ചക്കുവള്ളി, ഓച്ചിറ എന്നിവിടങ്ങളിലായിരുന്നു അന്ന് റെയ്ഡ് നടത്തിയത്.
The post പോപ്പുലര്‍ഫ്രണ്ട്: എൻഐഎ റെയ്ഡിൽ കൊല്ലം ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിലെടുത്തു; രേഖകൾ പിടിച്ചെടുത്തു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]