
മുംബൈ: അന്തരിച്ച നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ഫഡ്ജ് മരിച്ചു. സുശാന്ത് സിംഗ് അന്തരിച്ചിട്ട് മൂന്ന് വര്‍ഷമാകുമ്പോഴാണ് ഫഡ്ജിന്റെ വിടവാങ്ങാല്‍. നടന്റെ സഹോദരി പ്രിയങ്കയാണ് ട്വിറ്ററില്‍ കൂടി ഈകാര്യം വ്യക്തമാക്കിയത്.‘
ഫഡ്ജ്, ഒടുവിൽ നീ നിന്റെ സുഹൃത്തിനൊപ്പം സ്വർഗത്തിൽ ചേർന്നിരിക്കുന്നു’ എന്നാണ് സുശാന്തും ഫഡ്ജും ഒന്നിച്ചുനിൽക്കുന്ന ചിത്രങ്ങൾ പങ്കിട്ട് പ്രിയങ്ക സിംഗ് കുറിച്ചത്. സുശാന്തിന്റെ ആരാധകരും ഫഡ്ജിന് ആദരാഞ്ജലികൾ നേർന്നിട്ടുണ്ട്. “നിത്യ ശാന്തി ഫഡ്ജ്. ഒന്നും പറയാനില്ല. ഇത് ഞങ്ങൾക്കെല്ലാവർക്കും ഹൃദയം തകർക്കുന്ന വാർത്തയാണ്. പക്ഷെ ഫഡ്ജ് സുശാന്തിന്റെ യഥാർത്ഥ സുഹൃത്താണ്, എന്നേക്കും അവനോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ സുഹൃത്തിന്റെ അടുത്തേക്ക് പോയി,” എന്നാണ് ആരാധകരുടെ കമന്റ്.
സുശാന്തിന്റെ ആത്മഹത്യയല്ല കൊലപാതകമാണെന്നും സുശാന്തിന്റെ മൃതദേഹത്തില്‍ മര്‍ദ്ദിക്കപ്പെട്ട പാടുകള്‍ അടക്കം ഉണ്ടെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍. നടന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന കൂപ്പർ ആശുപത്രിയിലെ മോർച്ചറി സ്റ്റാഫാണെന്ന് സ്വയം വെളിപ്പെടുത്തിയ ഒരു വ്യക്തിയുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവന്നത്.
The post കാത്തിരിപ്പ് അവസാനിപ്പിച്ച് സുശാന്തിന് അരികിലേക്ക് ഫഡ്ജും; ദുഖഃവാർത്ത പങ്കിട്ട് കുടുംബം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]