
മെഡിക്കല്‍ കോളജില്‍ പരീക്ഷ ഇല്ലാതെ ജോലി : മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിവിധ തസ്തികകളില്‍ നിയമനം
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന വൈറോളജി ലാബിലേക്ക് സയന്റിസ്റ്റ് (മെഡിക്കല്‍, നോണ്‍ മെഡിക്കല്‍), റിസര്‍ച്ച് അസിസ്റ്റന്റ്, ലാബ് ടെക്നിഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. എല്ലാ തസ്തികകളിലേക്കും 45 വയസ്സിനു താഴെ പ്രായമുള്ളവര്‍ അപേക്ഷിച്ചാല്‍ മതി.
യോഗ്യതകള്‍:
സയന്റിസ്റ്റ് (മെഡിക്കല്‍):
എം.ബി.ബി.എസ്/ ബി.ഡി.എസ്/ ബി.വി.എസ്.സി & എ.എച്ച് ബിരുദം അല്ലെങ്കിൽ എം.ബി.ബി.എസും മൈക്രോബയോളജിയിൽ എം.ഡിയും, ബി ഡി എസ്, ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍):
ബി.ഇ/ ബി.ടെക് / തത്തുല്യ യോഗ്യതയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൈക്രോബയോളജി/ ബയോടെക്നോളജിയില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബയോ ടെക്നോളജി/ മൈക്രോബയോളജിയില്‍ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും.
റിസര്‍ച്ച് അസിസ്റ്റന്റ്
മൈക്രോബയോളജി/
ബയോടെക്നോളജിയിലുള്ള ബി.എസ്.സി/ എം.എസ്.സി ബിരുദവും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും. മോളിക്യുലാര്‍ ലാബില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ലാബ് ടെക്നീഷ്യന്: ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടി/ എം.എസ്.സി എം.എല്‍.ടിയും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും. മോളിക്യുലാര്‍ ലാബില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: ബിരുദവും സര്‍ക്കാര്‍ അംഗീകൃത ഡാറ്റാ എന്‍ട്രി കോഴ്സ് സര്‍ട്ടിഫിക്കറ്റും.
മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്: പത്താം ക്ലാസ് വിജയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും എല്ലാ തസ്തികകളിലും നിയമനത്തിന് മുന്‍ഗണന ലഭിക്കും.
പ്രതിമാസ വേതനം
സയന്റിസ്റ്റ് (മെഡിക്കല്‍, നോണ്‍ മെഡിക്കല്‍):
56,000 രൂപയും എച്ച്.ആര്.എയും, റിസര്‍ച്ച് അസിസ്റ്റന്റ്: 35,000 രൂപ,
ലാബ് ടെക്നിഷ്യന്‍
20,000 രൂപയും എച്ച്.ആര്.എയും,
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: 20,000 രൂപ,
മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്: 18,000 രൂപ.
താല്പര്യമുള്ളവർ മൊബൈല്‍ നമ്പറും അപേക്ഷിക്കുന്ന തസ്തികയും രേഖപ്പെടുത്തിയ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സെപ്റ്റംബര്‍ 18 ന് വൈകീട്ട് അഞ്ചിനു മുമ്പായി [email protected] എന്ന ഇ.മെയില്‍ വിലാസത്തിലേക്ക് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ ല്‍ ലഭിക്കും. ഫോണ്‍: 0483 2764056.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]