
സ്വന്തം ലേഖകൻ
ചെന്നൈ: സ്ഥലം മാറ്റത്തിനായി നിരവധി തവണ അധികൃതരെ ബന്ധപ്പെട്ട ഡ്രൈവര്‍ക്ക് ഒടുവില്‍ അനുകൂല ഉത്തരവ്. തമിഴ്നാട്ടിലാണ് സംഭവം.തമിഴ്നാട് മന്ത്രിയുടെ കാലില്‍ വീണപേക്ഷിച്ച സര്‍ക്കാര്‍ ഡ്രൈവര്‍ കണ്ണനാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ ഇടപെടലില്‍ സ്ഥലംമാറ്റം ലഭിച്ചത്.കണ്ണനെ കോയമ്ബത്തൂര്‍ ഡിപ്പോയില്‍ നിന്ന് ജന്മനാടായ തേനിയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിട്ടു.
തമിഴ്നാട് തേനി സ്വദേശിയാണ് കണ്ണൻ.കോയമ്ബത്തൂര്‍ ഡിപ്പോയിലാണ് കണ്ണൻ ജോലി ചെയ്യുന്നത്.എന്നാല്‍ ഭാര്യ മരിച്ചതോടെ രണ്ടു പെണ്മക്കളെയും മാതാപിതാക്കളെയും തനിച്ചു സംരക്ഷിക്കേണ്ട സാഹചര്യം വരികയായിരുന്നു കണ്ണന്.ഈ ആവശ്യം ഉന്നയിച്ച് നിരവധി തവണ ഉദ്യോഗസ്ഥരെയുള്‍പ്പെടെ സമീപിച്ചെങ്കിലും കണ്ണന് അനുകൂലമായ സമീപനമുണ്ടായിരുന്നില്ല.
തുടര്‍ന്നാണ് പൊതുപരിപാടിക്കിടെ ആറുമാസം പ്രായമുള്ള മകളുമായി വന്ന് മന്ത്രിയുടെ കാലില്‍ വീണത്.തനിക്ക് ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം നല്‍കണമെന്നും മന്ത്രിയോട് കണ്ണൻ ആവശ്യപ്പെട്ടു.ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിച്ചതോടെ മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെടുകയായിരുന്നു.
തുടര്‍ന്ന് കണ്ണന് ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ച് ഉത്തരവിറങ്ങി.കണ്ണന് അനുകൂലമായ സമീപനം ലഭിക്കാത്തതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു സ്ഥലംമാറ്റം വേഗത്തിലാക്കിയത്.
The post ജന്മ നാട്ടിലേക്കുള്ള സ്ഥലം മാറ്റം;ആറുമാസം പ്രായമുള്ള മകളുമായി തമിഴ്നാട് മന്ത്രിയുടെ കാലില്‍ വീണപേക്ഷിച്ച് സര്‍ക്കാര്‍ ഡ്രൈവര്‍! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]