
കണ്ണൂർ: മണിപ്പൂർ കലാപത്തിൽ കേന്ദ്രത്തിനെതിരെ തലശേരി അതിരൂപതാ ബിഷപ് മാർ ജോസഫ് പാംപ്ലാനി. മണിപ്പൂരിലേതു ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ല, ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവമായ ശ്രമമാണ്. മണിപ്പൂർ പ്രശ്നത്തിൽ കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഇടപെടലിൽ ആത്മാർഥതയില്ല. മണിപ്പൂരിൽ സൈന്യം പോലും നിസ്സഹായരായി നിൽക്കുന്നു. പട്ടാളത്തെ നിയന്ത്രിക്കുന്നവരുടെ മനസ്സ് പീഡിപ്പിക്കുന്നവർക്കൊപ്പമാണ്. ത്രിവർണ പാതകയിലെ നിറങ്ങൾ വൈവിധ്യങ്ങളെ സൂചിപ്പിക്കുന്നു, എന്നാൽ എല്ലാ നിറങ്ങളെയും ഏകീകരിക്കാനാണ് ശ്രമം നടക്കുന്നത്. അതിനെ ദേശീയ ബോധം എന്നല്ല, വർഗീയ വാദം എന്നാണ് പറയേണ്ടത്.
ഇരട്ട എഞ്ചിൻ സർക്കാർ 100 ദിവസത്തിലധികമായി ഓഫായിക്കിടക്കുന്നുവെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. സംസ്ഥാന സർക്കാർ കേരളത്തിൽ യഥേഷ്ടം കള്ളൊഴുക്കുന്നുവെന്ന് സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെയും പാംപ്ലാനി പ്രതികരിടച്ചു. സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രമാണ് ഇതെല്ലാം നടത്തുന്നത്. പുതിയ മദ്യനയത്തിൽ നിന്നും സർക്കാർ പിന്മാറണം. കണ്ണൂർ ചെമ്പേരിയിൽ കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപതാ കമ്മിറ്റി നടത്തിയ മണിപ്പുർ ഐക്യദാർഢ്യ പരിപാടിയിലായിരുന്നു പരാമർശം.
The post ‘ഇരട്ട എഞ്ചിൻ സർക്കാർ 100 ദിവസത്തിലധികമായി ഓഫായിക്കിടക്കുന്നു, മണിപ്പൂരിൽ ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ല’; ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവമായ ശ്രമമെന്ന് ജോസഫ് പാംപ്ലാനി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]