
സ്വന്തം ലേഖകൻ
തൊടുപുഴ: കിടപ്പുമുറിയില്‍ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാവടി പ്ലാക്കല്‍ വീട്ടില്‍ സണ്ണി തോമസ്(57) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മുറിയില്‍ നിന്ന് സ്ഫോടന ശബ്ദം കേട്ട് വീട്ടുകാരെത്തി മുറി തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സണ്ണിയെ കണ്ടത്. പിന്നീട് പൊലീസെത്തി പരിശോധിച്ച് കേസെടുത്തു. ഇന്ന് ഉച്ചയോടെ നടത്തിയ പ്രാഥമിക പോസ്റ്റുമോര്‍ട്ടത്തില്‍ മൂക്കിന് സമീപം വെടിയേറ്റതായി സ്ഥിരീകരിച്ചു.
എന്നാല്‍, സണ്ണി തോമസിന്റെ മുറിയില്‍ നിന്ന് തോക്കോ വെടിയുണ്ടയോ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The post തൊടുപുഴയിൽ ഗൃഹനാഥൻ കിടപ്പുമുറിയില്‍ വെടിയേറ്റ് മരിച്ച സംഭവം: മുറിയില്‍ നിന്ന് തോക്കോ വെടിയുണ്ടയോ കണ്ടെത്തിയില്ല; ദുരൂഹത; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]