
തിരുവനന്തപുരം: മൃഗശാലയിൽനിന്ന് ചാടിപ്പോകുകയും മൃഗശാലക്കുള്ളിലെ മരത്തിൽ തന്നെ കണ്ടെത്തുകയും ചെയ്ത ഹനുമാൻ കുരങ്ങിനെ വീണ്ടും കാണാതായി. നാട്ടുകാർ കണ്ടെന്ന് അറിയിച്ച ഭാഗത്ത് അധികൃതർ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ജീവനക്കാർ കൂട് തുറക്കുന്നതിനിടെയാണ് ദിവസങ്ങൾക്ക് മുമ്പ് മൂന്ന് വയസുള്ള പെൺ കുരങ്ങ് ചാടിപ്പോയിരുന്നത്. വ്യാപക തിരച്ചിലാണ് പിന്നെ നടത്തിയത്. ഒടുവിൽ കോമ്പൗണ്ടിലെ മരത്തിനു മുകളിൽ തന്നെ കുരങ്ങിനെ കണ്ടെത്തി. പിന്നീട് ദിവസങ്ങളോളം ഉയരമുള്ള ആഞ്ഞിലി മരത്തിന് മുകളിൽ തന്നെ തുടർന്നിരുന്നു.
താഴേയിറക്കാൻ മൃഗശാല അധികൃതർ പല മാർഗങ്ങളും നോക്കിയെങ്കിലും ഫലമുണ്ടായിരുന്നില്ല. മരത്തിന് താഴേവെച്ചിരുന്ന പഴവും ശിഖരങ്ങളുടെ ഇടയിൽവെച്ച തണ്ണിമത്തന്റെ കഷണങ്ങളുമെല്ലാം കുരങ്ങൻ കൊണ്ടുപോയിരുന്നു. മരത്തില്‍നിന്ന് കൂട്ടില്‍ എത്തിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും കാണാതായിരിക്കുന്നത്.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നാണ് സിംഹങ്ങളെയും ഹനുമാൻ കുരങ്ങിനെയും തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]