സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയതായി സംശയം. ഇന്നലെ ഇരുന്ന മരത്തിൽ കുരങ്ങിനെ കാണാനില്ല. കുറവൻകോണത്ത് ഭാഗത്ത് കുരങ്ങ് എത്തിയതായി നാട്ടുകാർ പറഞ്ഞു. മൃഗശാല അധികൃതരുടെ പരിശോധനയിൽ ഇത് ഹനുമാൻ കുരങ്ങളെന്ന് സ്ഥിരീകരിച്ചു. മൃഗശാലയിലും സമീപപ്രദേശങ്ങളിലും തെരച്ചിൽ നടത്തുന്നു.
മൂന്നു ദിവസമായി മരത്തിനു മുകളിൽ കഴിയുന്ന ഹനുമാൻ കുരങ്ങ് ഉടനെങ്ങും കൂട്ടിൽ കയറുന്ന ലക്ഷണമില്ല. ഇന്നലെ രണ്ടു തവണ മരത്തിൽ നിന്നിറങ്ങിയ കുരങ്ങൻ പഴങ്ങളും എടുത്ത് തിരികെ കയറി. ഇപ്പോഴും മരത്തിനു മുകളിൽ തമ്പടിച്ചിരിക്കുന്ന പെൺ കുരങ്ങിനെ ‘വീഴ്ത്താനായി’ പ്രത്യേക കൂട് സജ്ജീകരിച്ച് ആൺ കുരങ്ങിനെ മരത്തിനു ചുവട്ടിലേക്കു മാറ്റി.
ഇന്നലെ ഇണയെ കാട്ടി ആകർഷിച്ച് കൂട്ടിലെത്തിക്കാനുള്ള ശ്രമം നടന്നിരുന്നുവെങ്കിലും വിഫലമായി. ഹനുമാൻ കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലെത്തിക്കാൻ ശ്രമിക്കില്ലെന്ന് മൃഗശാല അറിയിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പരീക്ഷണാർഥം കൂട് തുറന്നപ്പോഴാണ് മൂന്നു വയസുള്ള കുരങ്ങ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു കടന്നുകളഞ്ഞത്. അക്രമ സ്വഭവമുള്ളതിനാൽ നഗരത്തിൽ ജാഗ്രത നിർദേശം നൽകിയിരുന്നു. ഇവയെ മെരുക്കിയെടുക്കാനും കൂട്ടിലടക്കാനും ബുദ്ധിമുട്ടാണ്. അതിനാലാണ് തുറന്ന് വിട്ട് പരിപാലിക്കാൻ തീരുമാനമെടുത്തതെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കിയിരുന്നു.
The post ഇണയെ കാണിച്ചുള്ള വശീകരണതന്ത്രം പാളി !!!തിരുവനന്തപുരം മ്യൂസിയത്തിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങനെ മരത്തിൽ കാണാനില്ല; കുറവൻകോണം ഭാഗത്ത് കണ്ടെത്തിയതായി നാട്ടുകാർ; തെരച്ചിൽ ആരംഭിച്ചു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]