കണ്ണൂര്‍: കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്. ഇനി മത്സരിക്കില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ സുധാകരന് എം.പി. പ്രസ്താവിച്ച സാഹചര്യത്തില്‍ കണ്ണൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ ചൊല്ലി ചര്‍ച്ചകള്‍ സജീവം. കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ ഇപ്പോള്‍ വലിയ ഉത്തരവാദിത്തങ്ങളുണ്ട്. മണ്ഡലത്തിലെ ജനങ്ങളോട് നീതി പുലര്‍ത്താന്‍ കഴിയാത്തതിനാലാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സുധാകരന് അഭിപ്രായപ്പെട്ടത്.
തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ കണ്ണൂര്‍ മണ്ഡലത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഉടലെടുത്തത്. ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി വക്താവായ ദേശീയ നേതാവ് ഷമ മുഹമ്മദിന്റെ പേരാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. യുവാക്കള്‍ക്ക് സ്ത്രീകള്‍ക്കും കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതും ഷമ മുഹമ്മദിന് അനുകൂലമാകും. സമീപകാലത്ത് ഷമ മുഹമ്മദ് കണ്ണൂരില്‍ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. എ.ഐ.സി.സി.യുടെ മീഡിയ ടീമിന്റെ റിസര്‍ച്ച് വിഭാഗത്തിലൂടെയാണ് ഷമ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ദേശീയ തലത്തിലായിരുന്നു പ്രവര്‍ത്തനമെങ്കിലും കഴിഞ്ഞ ലോക്സഭാ, നിയമസഭാ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കണ്ണൂര്‍ മേഖലയില്‍ ഷമ സജിവമായി പ്രചരണ രംഗത്ത് ഉണ്ടായിരുന്നു.
ഏറെ പക്വതയുള്ള നിലപാടുമായാണ് കോണ്‍ഗ്രസിനു വേണ്ടി ഷമ ചാനലുകളില്‍ പോരാടുന്നത്. ദന്ത ഡോക്ടര്‍, മാധ്യമപ്രവര്‍ത്തക എന്നീ പ്രഫഷനുകള്‍ കടന്നാണു ഷമ രാഷ്ട്രീയക്കാരിയായത്. കോഴിക്കോട് പ്രൊവിഡന്‍സ് കോളജ്, കണ്ണൂര്‍ എസ്.എന്‍ കോളജിലും ഷമ വിദ്യാഭ്യാസം നടത്തിയിരുന്നു. ഡന്റിസ്റ്റായി കുറച്ചുനാള്‍ കണ്ണൂരിലും ബെംഗളൂരുവിലും പ്രാക്ടീസ് ചെയ്തെങ്കിലും മനസ്സില്‍ രാഷ്ട്രീയമായിരുന്നു. അതിനിടെയാണ് ഡല്‍ഹിയിലെ സീ ന്യൂസില്‍ റിപ്പോര്‍ട്ടറാകാന്‍ അവസരം ലഭിക്കുന്നത്. പിന്നീട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തക ആവുകയായിരുന്നു. അധികം വൈകാതെ നാഷനല്‍ മീഡിയ പാനലിസ്റ്റായി. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സാരഥിയായും പ്രവര്‍ത്തിക്കുന്നു.
The post ലോകസഭാ തെരഞ്ഞെടുപ്പ്: കണ്ണൂര്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]