സ്വന്തം ലേഖകൻ
കൊച്ചി∙ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ജയിലിലുള്ള മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിൽ വിധി.
വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിൽ മോൻസൺ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം.
പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്തു 17 വയസ്സുള്ള പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണു കേസ്. മോൻസന്റെ ജീവനക്കാരിയുടെ മകളാണിത്. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയിട്ടുള്ളത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണു കേസന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. മോൻസന്റെ മാനേജരായ ജോഷി ഒന്നാം പ്രതിയായ പോക്സോ കേസിൽ മോൻസൻ രണ്ടാം പ്രതിയാണ്.
The post പോക്സോ കേസ്; മോൻസൺ മാവുങ്കൽ കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം; വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചുവെന്ന കേസിലാണ് വിധി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]