ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാർ പിൻവലിച്ച മതപരിവർത്തന നിരോധന നിയമത്തിനെതിരെ ഹിന്ദുക്കളെ ഒറ്റക്കെട്ടായി അണിനിരത്താൻ ബിജെപിയുടെ നീക്കം. സംസ്ഥാനത്തെ ഹിന്ദു മഠാധിപതികളോടും സന്യാസി സമൂഹത്തോടും സമുദായ സംഘടനകളോടും ഹിന്ദു മഹാപഞ്ചായത്ത് വിളിച്ചുചേർക്കാൻ അഭ്യർത്ഥിച്ച് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സി. ടി. രവി. ഹിന്ദു സമുദായത്തിന്റെ രക്ഷയ്ക്ക് ഇത്തരമൊരു ഒത്തുചേരലും കൂട്ടായ്മയും അനിവാര്യമായിരിക്കുകയാണെന്ന് രവി ചിക്കമഗളൂരുവിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
നേരേയാതെ ഹിന്ദുമത വിഭാഗത്തിലെ പ്രബല സമുദായവുയമായി മാത്രം ബന്ധപ്പെട്ടിരുന്ന ബിജെപി ഇത്തവണ കർണാടകയിലെ എല്ലാ ജാതി സമൂഹങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുകയാണ്. സംസ്ഥാനത്ത് നിർബന്ധിത മത പരിവർത്തനത്തിന് വേദി ഒരുക്കാനാണ് കോൺഗ്രസ് സർക്കാർ നിയമം പിൻവലിക്കുന്നത്. പണവും മെച്ചപ്പെട്ട ജീവിത സാഹചര്യവും വാഗ്ദാനം ചെയ്ത് നിരവധി പേരെ ഹിന്ദു മതത്തിൽ നിന്ന് കൊണ്ടുപോകുകയാണ് ന്യൂനപക്ഷ മതങ്ങൾ. പ്രണയം നടിച്ച് മതം മാറ്റുന്ന കേസുകളുമുണ്ട്. ആരും സ്വന്തം ഇഷ്ടത്തോടെ മതം മാറുന്നതിന് ബിജെപി എതിരല്ല. പ്രലോഭനങ്ങളിൽ കുടുക്കിയുള്ള മതപരിവർത്തനത്തെയാണ് എതിർത്തത്. അതിനായാണ് നിയമം നിർമിച്ചതെന്നും സി. ടി. രവി പറഞ്ഞു.
ഹിന്ദു സമൂഹത്തിനൊന്നാകെ ഭീഷണിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നതാണ് കോൺഗ്രസ് നയം. നിർബന്ധിത മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതാണോ കോൺഗ്രസ് തുടരാൻ പോകുന്ന നയമെന്ന് വ്യക്തമാക്കണമെന്നും സി ടി രവി ആവശ്യപ്പെട്ടു. ഹിന്ദു മതത്തിലെ എല്ലാ ജാതിയിൽപെട്ടവരും കോൺഗ്രസിന്റെ ഈ നയത്തിനെതിരെ ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ ഹിന്ദുമതം രാജ്യത്ത് നിന്ന് തുടച്ച് നീക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
2021-ൽ ബിജെപി സർക്കാർ പാസ്സാക്കിയ നിർബന്ധിത മത പരിവർത്തന നിരോധന നിയമം റദ്ദാക്കാനുള്ള തീരുമാനം കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലായിരുന്നു സിദ്ധരാമയ്യ സർക്കാർ കൈക്കൊണ്ടത്. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിൻവലിക്കുന്നത്. ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങൾക്ക് നേരെ അതിക്രമം കാട്ടാൻ തയ്യാറാക്കിയ നിയമമാണിതെന്ന വിമർശനം തുടക്കം മുതൽ വിവിധ കോണുകളിൽ നിന്നുയർന്നിരുന്നു. നിയമത്തിന്റെ മറ പറ്റി നിരവധി തവണ സംഘപരിവാർ സംഘടനകൾ കർണാടകയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ അതിക്രമം നടത്തിയിട്ടുണ്ട്.
The post മതപരിവർത്തന നിരോധന നിയമം പിൻവലിച്ചതിനെതിരെ അണിനിരക്കാൻ കർണാടക ബിജെപി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]