മലപ്പുറം: ജില്ലാ എംപ്ലോയ്മെന്റ് എകസ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 24 ന് രാവിലെ 10 മണി മുതൽ വളാഞ്ചേരി കെ ആർസ് ശ്രീനാരായണ കോളേജിൽ വെച്ച് സ്വകാര്യ മേഖലയിലെ മുപ്പതോളം ഉദ്യോഗദായകരെ പങ്കെടുപ്പിച്ച് കൊണ്ട് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 24 ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാവണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ : 0483 2734737, 8078428570
ജോബ് ഫെയർ ജൂൺ 2023′ എന്ന പേരിൽ ജൂൺ 17 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.
തൊഴിൽ മേള ജൂൺ 17 ന്
കേരള നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കുറ്റിച്ചൽ ലൂർദ്ദ് മാതാ കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയുമായി സഹകരിച്ച് ‘ജോബ് ഫെയർ ജൂൺ 2023’ എന്ന പേരിൽ ജൂൺ 17 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിശദവിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 0471-2992609.
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ, K R ശ്രീ നാരായണ കോളേജ് വളാഞ്ചേരിയുടേയും സംയുക്താഭിമുഖ്യത്തിൽ ഉന്നതി 2023 മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
യോഗ്യത: SSLC, PLUS TWO,DEGREE ( ANY STREAM), P.G ( ANY STREAM) , DIPLOMA,ITI, POLYTECHNIC etc..
Freshers നും Experienced ആയ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം
30 ൽ അധികം കമ്പനികൾ
1000 ൽ അധികം തൊഴിലവസരങ്ങൾ
രജിസ്ടേഷൻ സൗജന്യം
രജിസ്ട്രേഷൻ രാവിലെ 9.30 മുതൽ
ബയോ ഡാറ്റയും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ( Original & Photocopies) ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും : Muhammad Aseeb: 9048612367 Jithin.p.george : 9447760709
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള ജൂലൈ എട്ടിന് കാതോലിക്കേറ്റ് കോളജിൽ നടത്തും.
50 ൽ അധികം ഉദ്യോഗദായകർ പങ്കെടുക്കുന്ന മേളയിൽ എല്ലാ ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. തൊഴിൽമേളയിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ പരിഗണന ലഭിക്കും.
യോഗ്യത വിവരങ്ങൾ
എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ/ഐടിസി മുതൽ ഡിപ്ലോമ, ബി ടെക്, ബിരുദം,ബിരുദാനന്തര ബിരുദം, പാരാ മെഡിക്കൽ, ബാങ്കിംഗ് മേഖല, ഇ-കൊമേഴ്സ് മേഖല , മാനേജ്മെന്റ് മേഖല,ഐ.റ്റി മേഖല തുടങ്ങിയവയിൽ യോഗ്യതകളും പ്രാവീണ്യവും ഉള്ളവർക്ക് മേളയിൽ പങ്കെടുക്കാം.
കൂടാതെ അടൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും തിരുവല്ല ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും യഥാക്രമം ജൂൺ 15,22 തീയതികളിൽ മിനിജോബ് ഫെസ്റ്റുകളും സംഘടിപ്പിക്കും.
ഉദ്യോഗാർഥികൾക്ക് അവരുടെ താലൂക്കുകളിൽ സ്ഥിതി ചെയ്യുന്ന ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ തൊഴിൽമേളയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും അന്വേഷണങ്ങൾക്കുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും, ഉദ്യോഗാർഥികളും www.ncs.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്ടർ ചെയ്യണം. ഉദ്യോഗാർഥികൾ തൊഴിൽ മേളക്ക് ഹാജരാകുമ്പോൾ അഞ്ച് സെറ്റ് സി വി (കരിക്കുലം വിറ്റേ) കയ്യിൽ കരുതണം. വ്യത്യസ്ത തസ്തികകളിലായി എഴുനൂറോളം അവസരങ്ങൾ മേളയിൽ ഉണ്ടാകും.
പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാർഥികൾക്ക് താലൂക്ക് അടിസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ടൗൺ എംപ്ളോയ്മെന്റ്
എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടാനുള്ള നമ്പർ ചുവടെ.
പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – 0468 2222745
ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, റാന്നി – 04735 224388
ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, അടൂർ – 04734 224810
ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്,തിരുവല്ല – 0469 2600843
ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മല്ലപ്പള്ളി – 0469 2785434
The post ജില്ലാ എംപ്ലോയ്മെന്റ് എകസ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാൻ അവസരം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]