ഡല്‍ഹി: ആദിപുരുഷ് സിനിമയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചു. ഹിന്ദു സേന എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. രാമായണത്തെയും രാമനെയും സംസ്കാരത്തെയും പരിഹസിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ഹര്‍ജിക്കാരുടെ പരാതി. ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി ചിത്രം ത്രീഡിയിലാണ് ഇന്ന് തിയറ്ററുകളിലെത്തിയത്. 700 കോടിയോളം ബഡ്ജറ്റില്‍ ഒരുക്കിയ ഇന്ത്യന്‍ സിനിമ എന്ന വിശേഷണത്തോടെയാണ് ആദിപുരുഷ് തിയറ്ററുകളിലെത്തിയത്.
രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് ആണ് ചിത്രം അണിയിച്ചൊരുക്കിയത്. സിനിമയില്‍ പ്രഭാസ് ശ്രീരാമനായും, സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്നു. ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ് കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ് കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രൊജക്ടാണ് ആദിപുരുഷ്.
The post ആദിപുരുഷ് സിനിമയ്ക്കെതിരെ ഹിന്ദു സേനയുടെ പൊതുതാല്പര്യ ഹര്‍ജി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]