
ബെല്‍ജിയം: ബഹിരാകാശത്ത് വിജയകരമായി ഭക്ഷണം ഫ്രൈ ചെയ്ത് യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയിലെ ഗവേഷകര്‍. മൈക്രോഗ്രാവിറ്റി സാഹചര്യങ്ങളില്‍, ഉരുളക്കിഴങ്ങ് ഭക്ഷ്യയോഗ്യമായ രീതിയില്‍ പാകം ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു പരീക്ഷണം. ഈ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായിരിക്കുകയാണ്. ഇത് സാധ്യമാണെന്നും ബഹിരാകാശത്ത് ഭക്ഷണം ഫ്രൈ ചെയ്യാന്‍ പറ്റുമെന്നും ഫുഡ് റിസര്‍ച്ച് ഇന്റര്‍നാഷണല്‍ ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രത്യേകമായി രൂപകല്പന ചെയ്ത വിമാനത്തിലാണ് പരീക്ഷണം നടത്തിയത്. ഇത് 20000 അടി ഉയരത്തിലേക്ക് പോയ ശേഷം അതിവേഗത്തില്‍ താഴേക്ക് വന്നു ഇതിനിടയ്ക്ക് ലഭിച്ച ഏകദേശം 22 സെക്കന്റ് നേരത്തേക്ക് ഉണ്ടായ മൈക്രോഗ്രാവിറ്റിയിലാണ് ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്തെടുത്തത്. ഒരു ഹൈ റെസലൂഷന്‍ ക്യാമറ ഉപയോഗിച്ച് അവര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
ബൂയന്‍സി ഇല്ലെങ്കില്‍പ്പോലും, ഈ പരാബോളിക് പറക്കല്‍ സമയത്ത് ഉരുളക്കിഴങ്ങിന്റെ ഉപരിതലത്തില്‍ നിന്ന് നീരാവി കുമിളകള്‍ വേര്‍പെടുകയും, ചൂടുള്ള എണ്ണയുമായി സമ്പര്‍ക്കം നിലനിര്‍ത്തുകയും ഫ്രൈ ആയി മാറുകയും ചെയ്യുന്നുവെന്ന് വിദഗ്ധര്‍ കണ്ടെത്തി. ഈ സാങ്കേതികവിദ്യ കൂടുതല്‍ വികസിപ്പിച്ചെടുത്താല്‍, ബഹിരാകാശയാത്രികര്‍ക്ക് അവരുടെ പതിവ് ഭക്ഷണത്തിന്റെ ഭാഗമായി വറുത്തെടുത്ത ഭക്ഷണം ലഭ്യമാകും. പാചക സാങ്കേതിക വിദ്യകള്‍ വിജയകരമാകുന്നതിലൂടെ ബഹിരാകാശ സഞ്ചാരികള്‍ക്ക് വിശാലമായ ഭക്ഷണ ഓപ്ഷനുകളും ലഭിക്കും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]