
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രാമസിംഹൻ അബൂബക്കർ. പഴയ സംവിധായകൻ അലി അക്ബർ ആണ് ഇദ്ദേഹം. ഇദ്ദേഹം മതം മാറിയതിനു ശേഷം സ്വീകരിച്ച പുതിയ പേര് ആണ് രാമസിംഹൻ അബൂബക്കർ എന്നത്. ബിജെപി നേതൃത്വവുമായി അടുത്തുനിന്നിരുന്ന വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം.
എന്നാൽ ഇപ്പോൾ ഇദ്ദേഹം ബിജെപിയിൽ നിന്നും രാജി വച്ചിരിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഒരു കലാകാരൻ എന്ന നിലയിൽ പലപ്പോഴും സ്വതന്ത്ര അഭിപ്രായം തുറന്നു പറയേണ്ടി വരും എന്നും എന്നാൽ അത്തരത്തിൽ സ്വതന്ത്ര അഭിപ്രായങ്ങൾക്ക് ബിജെപിയിൽ സ്ഥാനമില്ല എന്നും ഈയൊരു കാരണം കൊണ്ടാണ് താൻ ബിജെപിയിൽ നിന്നും രാജിവയ്ക്കുന്നത് എന്നുമാണ് താരം ഫേസ്ബുക്ക് വഴി ആരാധകരെ അറിയിച്ചിരിക്കുന്നത്.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷനാണ് താൻ രാജിക്കത്ത് കൈമാറിയിരിക്കുന്നത് എന്നും ഈമെയിൽ വഴി ആണ് രാജി കത്ത് കൈമാറിയിരിക്കുന്നത് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇനി മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും തൽക്കാലം ഭാഗമാവുകയില്ല എന്നും ഹിന്ദു ധർമ്മത്തിനൊപ്പം നിൽക്കും എന്നുമാണ് ഇദ്ദേഹം ഫേസ്ബുക്കിൽ താൻ മൊട്ടയടിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് എത്തി പറഞ്ഞിരിക്കുന്നത്.
അതേസമയം നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന്റെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഈ ഒരു തീരുമാനം നേരത്തെ തന്നെ എടുക്കേണ്ടത് ആയിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. അടുത്തിടെ സംവിധായകൻ രാജസേനൻ, നടൻ ഭീമൻ രഘു എന്നിവർ ബിജെപി ബന്ധം ഉപേക്ഷിക്കുകയും സിപിഎമ്മിൽ ജോയിൻ ചെയ്യുകയും ചെയ്തിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]