തിരുവനന്തപുരം: ജവാന് മദ്യത്തിന്റെ ഉല്‍പ്പാദനം അടുത്തയാഴ്ച മുതല്‍ വര്‍ധിപ്പിക്കും. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയര്‍ത്തിയതോടെ ബുധനാഴ്ച മുതല്‍ 12,000 കേയ്സ് മദ്യം പ്രതിദിനം ഉല്‍പ്പാദിപ്പിക്കും. നിലവില്‍ ഉല്‍പ്പാദനം 8000 കേയ്സാണ്.മദ്യം നിര്‍മിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ (ഇഎന്‍എ) സംഭരണം നിലവിലെ 20 ലക്ഷം ലീറ്ററില്‍നിന്ന് 35 ലക്ഷം ലീറ്ററാക്കി ഉയര്‍ത്താന്‍ അനുമതി തേടി ജവാന് റമ്മിന്റെ ഉല്‍പ്പാദകരായ ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് സര്‍ക്കാരിനു കത്തു നല്കി.
സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ പ്രതിദിനം 15,000 കേയ്സ് മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. മൂന്നു മാസത്തിനകം ജവാന്റെ അര ലീറ്ററും ജവാന് പ്രീമിയവും പുറത്തിറക്കാന്‍ ആലോചിക്കുന്നതായി കമ്പനി അധികൃതര്‍ പറഞ്ഞു. ജവാന്റെ ഒരു ലീറ്റര്‍ കുപ്പിയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. പുതുതായി ആരംഭിച്ച രണ്ടു ലൈനുകളിലേക്ക് ബ്ലന്‍ഡിങ് ലൈനുകള്‍ കൂട്ടിച്ചേര്‍ക്കുന്ന ജോലി ബുധനാഴ്ച പൂര്‍ത്തിയാകും. 1.5 ലക്ഷം കേയ്സ് ജവാന് റമ്മാണ് പ്രതിമാസം വില്‍ക്കുന്നത്.
The post ജവാന് മദ്യത്തിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നു; അര ലീറ്ററും ആലോചനയില്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]