
കൊച്ചി: വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ഉടമ ഷാജന് സകറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. പി വി ശ്രീനിജിന്‍ എംഎല്‍എ നല്കിയ കേസില്‍ ഷാജന് മുന്‍കൂര്‍ ജാമ്യമില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
നേരത്തെ പട്ടികജാതി പട്ടികവര്‍ഗ പീഡന വിരുദ്ധ നിയമം ചുമത്തിയത് നിലനില്‍ക്കില്ലെന്നും അറസ്റ്റ് തടയണമെന്നും ഷാജന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചിരുന്നു. ഇത് നിരാകരിച്ചാണ് ഷാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് തള്ളിയത്. ഇനി ഹൈക്കോടതിയെ സമീപിക്കുകയല്ലാതെ ഷാജന് സ്കറിയയുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]