ജനപ്രിയ തൽക്ഷണ സന്ദേശമയയ്ക്കൽ ആപ്ലിക്കേഷൻ ആയ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇടയ്ക്കിടെ കൊണ്ട് വരാറുണ്ട്. ഉപയോക്താക്കൾക്ക് ഒരു സന്തോഷവാർത്ത ആയിട്ടാണ് പുതിയ അപ്ഡേറ്റ് വരുന്നത്. മിസ്ഡ് കോളുകൾ കൂടുതൽ ശ്രദ്ധേയമാക്കുന്നതിനാണ് വാട്ട്സ്ആപ്പ് പുതിയ ഫീച്ചർ ജനങ്ങളിലേക്ക് കൊണ്ട് വരുന്നത്.
വാട്ട്സ്ആപ്പുമായി ബന്ധപ്പെട്ട വാർത്തകളും അപ്ഡേറ്റുകളും ട്രാക്ക് ചെയ്യുന്ന ഒരു പ്ലാറ്ഫോമാണ് WABetaInfo. അതനുസരിച്ച്, ‘കോൾ ബാക്ക്’ എന്നാണ് ഈ വരാനിരിക്കുന്ന പുതിയ ഫീച്ചറിനെ അവർ വിളിക്കുന്നത്. WABetaInfo പങ്കിട്ട സ്ക്രീൻഷോട്ട് അനുസരിച്ച്, WhatsApp-ൽ ഒരു കോൾ നഷ്ടപ്പെടുമ്പോൾ “കോൾ ബാക്ക്” ബട്ടൺ ദൃശ്യമാവുകയും, ഈ ബട്ടൺ ഉപയോഗിച്ച് കൊണ്ട് ഉപയോക്താക്കൾക്ക് ഒരു മിസ്ഡ് കോൾ മടക്കി നൽകാനും സാധിക്കും.
മിസ്ഡ് കോളുകളും തിരികെ വിളിക്കാനുള്ള കഴിവും മികച്ച രീതിയിൽ ഹൈലൈറ്റ് ചെയ്യുക എന്നതാണ് ഈ ഫീച്ചർ കൊണ്ടുദ്ദേശിക്കുന്നത്. ഈ ഫീച്ചർ നിലവിൽ കുറച്ച് ബീറ്റ ഉപയോക്താക്കൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് ക്രമേണ കൂടുതൽ ആളുകളിലേക്ക് ലഭ്യമാക്കും എന്നാണ് റിപ്പോർട്ട്.
The post വാട്ട്സ്ആപ്പ് മിസ്ഡ് കോളുകൾക്കായി പുതിയ ഫീച്ചർ ! അറിയേണ്ടതെല്ലാം ഇവിടെ!!! appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]