സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയേറ്റയാൾ പേവിഷബാധയേറ്റ് മരിച്ചു. കൊല്ലം നിലമേലാണ് സംഭവം. 48 കാരനായ മുഹമ്മദ് റാഫിയാണ് മരിച്ചത്. ടാപ്പിംഗ് തൊഴിലാളിയാണ് മുഹമ്മദ് റാഫി.
കഴിഞ്ഞ മാസം 22 നാണ് റാഫിയുടെ മുഖത്ത് കാട്ടുപൂച്ച കടിച്ചത്. പേവിഷബാധ ലക്ഷണങ്ങളോടെ 12ന് പാരിപ്പിള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും 14-ാം തീയതി മരിച്ചു.
പാലോട് എസ്ഐഎഡിയിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. കടിയേറ്റതിന് പിന്നാലെ റാഫി വാക്സിൻ സ്വീകരിച്ചത്.
The post വാക്സിനെടുത്തിട്ടും മരണത്തിനു കീഴടങ്ങി; കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയേറ്റയാൾ പേവിഷബാധയേറ്റ് മരിച്ചു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]