മൂത്ത കുട്ടി കീടനാശിനി അകത്ത് ചെന്നും ഇളയ കുട്ടി തൂങ്ങിമരിച്ചതാണെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് പ്രകാരം നേരത്തെ അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റമാക്കി
ഗുരുവായൂര്‍: പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വയനാട് സ്വദേശിയായ ചന്ദ്രശേഖരൻ തന്നെയാണ് തന്റെ രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തിയത്. ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ചന്ദ്രശേഖരനും കുടുംബവും. മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ചന്ദ്രശേഖരന്റെ പദ്ധതി.
ചന്ദ്രശേഖരൻ്റെ മക്കളായ ദേവനന്ദന (8), ശിവനന്ദന (12) എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ കൈയിലെ ഞരമ്ബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകം സംബന്ധിച്ച വിവരങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. കുട്ടികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് പടിഞ്ഞാറെനടയിലെ സ്വകാര്യ ലോഡ്ജില്‍ മക്കളായ ശിവനന്ദനയേയും ദേവനന്ദനയേും കൊലപ്പെടുത്തി ചന്ദ്രശേഖരന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂത്ത കുട്ടിക്ക് കീടനാശിനി നല്‍കിയും ഇളയ കുട്ടിയെ ഷാള്‍ ഉപയോഗിച്ച് ഫാനില്‍ കെട്ടിത്തൂക്കിയുമാണ് കൊന്നതെന്ന് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ദേവനന്ദന ഫാനില്‍ തൂങ്ങിയ നിലയിലും ശിവനന്ദന കിടക്കയില്‍ കിടക്കുന്ന നിലയിലുമായിരുന്നു.
മുറി ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെ ലോഡ്ജ് ജീവനക്കാര്‍ വാതിലില്‍ തട്ടി വിളിക്കാന്‍ ശ്രമിച്ചു. അര മണിക്കൂറോളം ശ്രമിച്ചിട്ടും മുറിയില്‍നിന്ന് പ്രതികരണമില്ലാതിരുന്നതിനെത്തുടര്‍ന്ന് ലോഡ്ജധികൃതര്‍ ടെമ്പിള്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി വാതില്‍ തള്ളിത്തുറന്ന് അകത്തു പ്രവേശിച്ചപ്പോഴാണ് ചന്ദ്രശേഖരനെ വിഷം കഴിച്ചശേഷം കൈഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മൂത്ത കുട്ടി കീടനാശിനി അകത്ത് ചെന്നും ഇളയ കുട്ടി തൂങ്ങിമരിച്ചതാണെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് പ്രകാരം നേരത്തെ അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റമാക്കി. കൈ ഞരമ്പ് മുറിച്ച് കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയില്‍ അമലയില്‍ ചികിത്സയിലായിരുന്ന ചന്ദ്രശേഖരനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായും മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊലക്കുറ്റത്തിന് കേസെടുത്തതോടെ ചന്ദ്രശേഖരന് പൊലീസ് കാവലേര്‍പ്പെടുത്തി. ആശുപത്രി വിടുന്ന മുറയ്ക്ക് ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഇത് ഡയറിയില്‍ എഴുതിയിരുന്നു. ഡയറിയില്‍ എഴുതിയതിന്റെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ടെമ്ബിള്‍ എസ്.എച്ച്.ഒ: സി. പ്രേമാനന്ദകൃഷ്ണൻ പറഞ്ഞു.
കുട്ടികളെ കൊലപ്പെടുത്തിയ രീതി ചന്ദ്രശേഖരൻ ഡയറിയില്‍ എഴുതിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ചന്ദ്രശേഖരനും മക്കളും ലോഡ്ജില്‍ മുറിയെടുത്തത്. ഐസ് ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കിയത് ഇളയ മകള്‍ ദേവനന്ദന കഴിച്ചില്ല. ഐസ്ക്രീം കഴിച്ച മൂത്ത മകള്‍ ശിവനന്ദന മരണവെപ്രാളം കാണിച്ചപ്പോള്‍ തലയണ മുഖത്തമര്‍ത്തി മരണം വേഗത്തിലാക്കിയെന്ന് ഡയറിയിലുണ്ട്. രാത്രി ഒന്നരയോടെയാണ് ശിവനന്ദയെ കൊലപ്പെടുത്തിയത്.
മൂത്തമകളെ കൊലപ്പെടുത്തിയ ശേഷം ഇത് ഡയറിയില്‍ എഴുതി. അതിനുശേഷം ഉറങ്ങുകയായിരുന്ന രണ്ടാമത്തെ മകള്‍ ദേവനന്ദനയെ ഉണര്‍ത്തിയാണ് കയറില്‍ തൂക്കിയത്. ഇതും ഡയറിയില്‍ എഴുതിയിട്ടുണ്ട്. രാവിലെ ഏഴരയോടെ ചന്ദ്രശേഖരൻ ലോഡ്ജിന്റെ റിസപ്ഷനില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ടിന് മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും കാണാതെ വന്ന അന്വേഷണത്തിലാണ് കുട്ടികള്‍ മരിച്ചു കിടക്കുന്നതും ചന്ദ്രശേഖരൻ ഞരമ്ബ് മുറിച്ച് അവശനിലയില്‍ കിടക്കുന്നതും കണ്ടത്.
The post വിഷം ചേര്‍ത്ത ഐസ്ക്രീം കഴിച്ച മൂത്തമകള്‍ മരണവെപ്രാളം കാണിച്ചപ്പോള്‍ തലയണ മുഖത്തമര്‍ത്തി മരണം വേഗത്തിലാക്കി; ഇളയവളെ ജീവനോടെ കെട്ടിത്തൂക്കിയത് ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയ ശേഷവും; രണ്ട് പെൺമക്കളെയും കൊന്നതെങ്ങനെയെന്ന് കുറിപ്പെഴുതി വച്ചു ; തൃശൂരിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്കരിച്ചു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]