ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജി ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. ചെന്നൈ സെഷന്‍സ് കോടതിയാണ് മന്ത്രിയെ എട്ടു ദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്. മന്ത്രിയുടെ ജാമ്യഹര്‍ജി കോടതി തള്ളി. ഇ.ഡിക്ക് മന്ത്രിയെ ചോദ്യം ചെയ്യാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. അതിനിടെ, സെന്തിലിന്റെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തു. കോടതി നിര്‍ദേശപ്രകാരമാണ് നടപടി.
അതേസമയം, സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍ രവി ആവശ്യപ്പെട്ടു. ക്രിമിനല്‍ കേസില്‍ പേരുള്ള ആളായതിനാല്‍ സെന്തില്‍ മന്ത്രിസഭയില്‍ തുടരുന്നത് ശരിയല്ല. മന്ത്രിയുടെ വകുപ്പുകള്‍ മാറ്റിനല്‍കിയതിന് ഗവര്‍ണര്‍ അംഗീകാരം നല്കി. സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് മാറ്റിനല്‍കാനുള്ള എം.കെ സ്റ്റാലിന്റെ തീരുമാനത്തിനാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.
The post സെന്തില്‍ ബാലാജി ഇ.ഡി കസ്റ്റഡിയില്‍; ജാമ്യഹര്‍ജി കോടതി തള്ളി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]