അസം: നവംബറോടെ ശരീരഭാരം കുറച്ചില്ലെങ്കില്‍ സ്വയം വിരമിക്കലിന് തയ്യാറാകണമെന്ന് അസം പോലീസുകാര്‍ക്ക് ഡിജിപിയുടെ മുന്നറിയിപ്പ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവി ജ്ഞാനേന്ദ്ര പ്രതാപ് സിംഗ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം. പോലീസുകാരുടെ ഫിറ്റനസ് സര്‍വ്വേ നടത്തുമെന്നും അതില്‍ അയോഗ്യര്‍ എന്ന് കണ്ടെത്തുന്നവരോട് സര്‍വീസില്‍ നിന്ന് വോളണ്ടറി റിട്ടയര്‍മെന്റ് എടുക്കാന്‍ ആവശ്യപ്പെടുമെന്നും ഇതിനായി പോലീസുകാര്‍ക്ക് മൂന്ന് മാസം സമയം അനുവദിക്കുമെന്നും ഡിജിപി പറഞ്ഞു.
ശരീരത്തിന്റെ ഭാരവും ഉയരവും തമ്മിലുള്ള അനുപാതമായ ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ) ആണ് പരിശോധിക്കുന്നത്. ബിഎംഐ 30ല്‍ കൂടുതല്‍ ആണെങ്കില്‍ അമിതവണ്ണത്തിന്റെ സൂചനയാണ്. തൈറോയിഡ് പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഇളവ് നല്‍കും. കടുത്ത മദ്യപാനവും പൊണ്ണത്തടിയുമുള്ള 680 ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. മദ്യത്തിനടിമകളെന്നു കണ്ടെത്തിയ 300 പോലീസുകാര്‍ക്കു സ്വയം വിരമിക്കല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
The post അസമിലെ പോലീസുകാര്‍ക്ക് വണ്ണം കുറക്കാന്‍ നിര്‍ദ്ദേശം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]