ബെംഗളൂരു: ആദ്യ വിമാനയാത്രക്കിടെ ബീഡി വലിച്ച യാത്രക്കാരന് അറസ്റ്റില്‍. അഹമ്മദാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ആകാശ എയര്‍ വിമാനത്തിലാണ് സംഭവമുണ്ടായത്. 56കാരനായ പ്രവീണ്‍ കുമാറാണ് അറസ്റ്റിലായത്. വിമാനം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ മര്‍വാര്‍ സ്വദേശിയാണ് പ്രവീണ്‍ കുമാര്‍. അഹമ്മദാബാദില്‍ നിന്നാണ് വിമാനത്തില്‍ കയറിയത്. പ്രവീണ്‍ കുമാര്‍ വിമാനത്തിലെ ടോയ്ലറ്റില് പുകവലിച്ചെന്ന് വിമാന ജീവനക്കാര്‍ കണ്ടെത്തി. എയര്‍ലൈന്‍സിന്റെ ഡ്യൂട്ടി മാനേജര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് വിമാനം ബെംഗളൂരുവിലെത്തിയപ്പോള്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തത്.
പ്രവീണ്‍ കുമാറിനെ ബംഗളൂരു സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. ഇത് തന്റെ ജീവിതത്തിലെ ആദ്യത്തെ വിമാന യാത്രയാണെന്നും വിമാനത്തില്‍ ബീഡി വലിക്കരുതെന്ന് അറിയില്ലായിരുന്നുവെന്നും പ്രവീണ്‍ പറഞ്ഞു.’ഞാന്‍ സ്ഥിരമായി ട്രെയിനിലാണ് യാത്ര ചെയ്യാറുള്ളത്. ട്രെയിനിലെ ടോയ്ലറ്റിനുള്ളില് പുകവലിക്കാറുണ്ട്. വിമാനത്തിലും അത് ചെയ്യാമെന്ന് കരുതി. അതുകൊണ്ടാണ് ബീഡി വലിച്ചത്’- യാത്രക്കാരന് പോലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. വിമാനത്തില്‍ സിഗരറ്റ് കത്തിച്ചതിന് ഈ വര്‍ഷം ആദ്യം രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. സഹയാത്രക്കാരുടെ ജീവന് അപകടത്തിലാക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
The post വിമാന യാത്രക്കിടെ ബീഡി വലിച്ച യാത്രക്കാരന് അറസ്റ്റില്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]