
ചെന്നൈ: തമിഴ് ടെലിവിഷന്‍ സീരിയലുകളില്‍ അമ്മവേഷങ്ങളില്‍ നിറഞ്ഞുനിന്ന മുതിര്‍ന്ന നടി വിജയലക്ഷ്മിഅന്തരിച്ചു. 70 വയസായിരുന്നു. വൃക്കരോഗത്തെത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ വിജയലക്ഷ്മി പത്തോളം സിനിമകളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചു. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.
വലിയ ജനപ്രീതിനേടിയ ‘ഭാരതിക്കണ്ണമ്മ’ എന്ന പരമ്പരയില്‍ നായികയുടെ മുത്തശ്ശിയുടെ വേഷം അവരെ പ്രശസ്തയാക്കി. ശരവണന് മീനാക്ഷി, മുത്തഴക്, ഈറമാന റോജാവേ എന്നിവയടക്കം അമ്പതോളം പരമ്പരകളില്‍ അഭിനയിച്ചു. വൃക്കരോഗത്തിന് ചികിത്സയിലിരിക്കേ വിജയലക്ഷ്മിക്ക് വീണുപരിക്കേറ്റിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]