
പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന് വ്യവസ്ഥയില്‍ നിയമനം. 18 നും 50 നും മധ്യേ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയംതൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയാണ് നിയമിക്കുന്നത്. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. പാലക്കാട് പോസ്റ്റല്‍ ഡിവിഷന് പരിധിയില്‍ സ്ഥിര താമസമുള്ളവരായിരിക്കണം.
മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്.ഡി ഏജന്റ്, വിമുക്തഭടന്മാര്, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് പരിഗണന.
അപേക്ഷകള്‍ ബയോഡേറ്റ (മൊബൈല്‍ നമ്പര്‍ സഹിതം) വയസ്, യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ദ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസ്, പോസ്റ്റല്‍ ഡിവിഷന്, പാലക്കാട്-678001എന്ന വിലാസത്തില്‍ മെയ് 29 നകം അയക്കണം. തെരഞ്ഞെടുക്ക പ്പെടുന്നവര് 5000 രൂപയുടെ എന്‍.എസ്.സി/കെ.വി.പി ആയി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെയ്ക്കണം. നിലവില്‍ മറ്റേതെങ്കിലും ഇന്‍ഷുറന്‍സില്‍ പ്രവര്‍ത്തിക്കുന്നവരെ ഈ ഒഴിവിലേക്ക് പരിഗണിക്കില്ലെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9744050392.
മറ്റു താല്കാലിക ഒഴിവുകള്‍
ക്ലർക്ക് – കം – ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിൽ നിപുൺ ഭാരത് മിഷൻ 2022-23 ന്റെ ഭാഗമായി ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യ പ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മേയ് 22 ന് വൈകീട്ട് അഞ്ചിനകം എസ്.എസ്.കെ ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഒരു ഒഴിവാണുള്ളത്. ശമ്പളം 21175.
ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡാറ്റാ പ്രിപ്പറേഷൻ, കംപ്യൂട്ടർ സോഫ്റ്റ് വെയർ എന്നിവയിൽ എൻ.സി.വി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡാറ്റാ എൻട്രിയിൽ ഗവൺമെന്റ് അംഗീകാരമുള്ള സർട്ടിഫിക്കറ്റ്, മണിക്കൂറിൽ 6000 കീ ഡിപ്രഷൻ സ്പീഡ് എന്നിവയാണ് യോഗ്യത.
മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ ആറുമാസത്തിൽ കൂറയാത്ത പ്രവൃത്തിപരിചയം. B.Ed/DLEd യോഗ്യത എന്നിവ അഭിലഷണീയം. പ്രായപരിധി 36 (സംവരണ ഇളവ് ഒ.ബി.സി 3 വർഷം, എസ്.സി/എസ്.ടി – 5 വർഷം). അപേക്ഷ സമർപ്പിക്കേണ്ട.
സ്ഥലം: ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ ഓഫീസ്, സമഗ്രശിക്ഷാ കേരളം, തിരുവനന്തപുരം, ഗവ.ഗേൾസ് എച്ച്.എസ്. ചാല, തിരുവനന്തപുരം, പിൻ – 695036. ഫോൺ: 0471-2455590, 2455591
കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ഡിഎൻഎ ബാർകോഡിംഗിനും തടി ഫോറൻസിക്സിനും വേണ്ടിയുള്ള ഒരു കേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
2023 മേയ് 23 ചൊവ്വാഴ്ച രാവിലെ 10 നു കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]