
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സ്റ്റാളുകളുടെ ഉദ്ഘാടനം സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. വിവിധ സ്റ്റാളുകളും പവലിയനുകളും സന്ദർശിച്ച മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു.
വികസന കാഴ്ചകളുടെ പവലിയനിൽ പൊതുജനങ്ങൾക്ക് വിനോദത്തിനായി ഒരുക്കിയിരിക്കുന്ന പ്രധാന ആകർഷണമാണ് 360 ഡിഗ്രി സെൽഫി ബൂത്ത്. വികസന കാഴ്ചകളുടെ നടുവിലായി ഒരുക്കിയിരിക്കുന്ന ഈ സെൽഫി ബൂത്തിൽ കയറി നിന്നാൽ മതി 360 ഡിഗ്രിയിലുള്ള കിടിലൻ വീഡിയോകൾ റെഡി. ബാക്ഗ്രൗണ്ട് മ്യൂസിക് ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ കഴിയുംവിധം 17 സെക്കൻഡുള്ള വീഡിയോകൾ ഫോണിൽ ലഭ്യമാക്കാനുള്ള തൽസമയ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
എന്റെ കേരളം പ്രദർശനവേദിയിലെ പി.ആർ.ഡി.
പവിലിയനിലാണ് മേളയുടെ മുഖ്യആകർഷണമായ 360 ഡിഗ്രി സെൽഫി ബൂത്ത് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനചടങ്ങിനെത്തിയ സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവനും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജും ഒരുമിച്ചുള്ള 360 സെൽഫി സമൂഹമാധ്യങ്ങളിൽ ഉടനടി ഹിറ്റുമായി. പ്രായഭേദമന്യേ മേളയിൽ എത്തുന്നവരുടെ പ്രധാന ആകർഷണമായി ഇതിനകം സെൽഫി ബൂത്ത് മാറിക്കഴിഞ്ഞു.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടത്താണ് എന്റെ കേരളം പ്രദർശന വിപണന മേള 2023 നടക്കുന്നത്. വ്യവസായ, വിവിധവകുപ്പുകളുടെ തീം സ്റ്റാൾ, ടൂറിസം മേള, ശാസ്ത്ര സാങ്കേതിക പ്രദർശനം, ഭക്ഷ്യമേള, സേവന സ്റ്റാളുകൾ എന്നിവ മേളയുടെ മുഖ്യ ആകർഷണമാണ്. സർക്കാർ ചീഫ് ഡോ: എൻ ജയരാജ്, എം.എൽ.എമാരായ സി കെ ആശ, ജോബ് മൈക്കിൾ, ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ തുടങ്ങിയവരും മന്ത്രിക്കൊപ്പം സ്റ്റാളുകൾ സന്ദർശിച്ചു.
The post എന്റെ കേരളം പ്രദർശന വിപണന മേള : സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു..!! ‘സ്റ്റാറായി’360 ഡിഗ്രി സെൽഫി..! മേളയിൽ തിരക്കേറി ..! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]