
‘പാൽ രാഷ്ട്രീയത്തിൽ’ പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്ത് . കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശം പകരം എത്തിയ അദ്ദേഹം സംസ്ഥാനത്ത് ‘അമുൽ’ ബ്രാൻഡിനെതിരെ സംസാരിച്ചു ‘നന്ദിനി’യെ പിന്തുണച്ചാണു രാഹുൽ നിലപാട് വ്യക്തമാക്കി .
ഗുജറാത്തിലെ അമുൽ, കർണാടകയിൽ എത്തിയതു സംസ്ഥാനത്തെ പാൽ ബ്രാൻഡായ നന്ദിനിക്കു ഭീഷണിയാണെന്നു ചൂണ്ടികാട്ടിയാണ് അദ്ദേഹം സംസാരിച്ചത് . കോലാറിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു മടങ്ങുമ്പോഴാണു ബെംഗളൂരു ജെപി നഗറിലെ നന്ദിനി ഔത്ലെറ്റ് സന്ദർശിച്ചത് . പാർലറിൽനിന്നു നന്ദിനി ഐസ്ക്രീം രാഹുൽ ആസ്വദിച്ചു കഴിച്ചു. ‘കർണാടകയുടെ അഭിമാനം– നന്ദിനിയാണ് ഏറ്റവും നല്ലത്’ എന്ന് ചിത്രത്തോടൊപ്പം ട്വീറ്റും ചെയ്തു. നന്ദിനിയെ കർണാടകയുടെ പ്രതീകവും അഭിമാനവുമായാണു നാട്ടുകാർ കാണുന്നത്. നന്ദിനി ബ്രാൻഡ് സംരക്ഷിക്കപ്പെടണം എന്നാണ് കർണാടക കോൺഗ്രസിന്റെ ആവശ്യം .
നന്ദിനി ബ്രാൻഡ് സംരക്ഷിക്കപ്പെടണം എന്നാണ് കർണാടക കോൺഗ്രസിന്റെ ആവശ്യം . ഏതായാലും രാഹുലിന്റെ സന്ദർശനത്തോടെ അമുൽ നന്ദിനി വിവാദം ശക്തമാകും .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]